'ഷുഹൈബ് വധത്തിന് മുമ്പ് സിപിഎം ബന്ധമുളള പ്രതികള്‍ പരോളിലിറങ്ങിയത് സംശയകരം'
'ഷുഹൈബ് വധത്തിന് മുമ്പ് സിപിഎം ബന്ധമുളള പ്രതികള്‍ പരോളിലിറങ്ങിയത് സംശയകരം'
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധിക്കപ്പെടുന്നതിന് മുന്പ് കൊലക്കേസ് പ്രതികളായ സിപിഎമ്മുകാര്‍ പരോളിലിറങ്ങിയത് സംശയാസ്പദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധിക്കപ്പെടുന്നതിന് മുന്പ് കൊലക്കേസ് പ്രതികളായ സിപിഎമ്മുകാര്‍ പരോളിലിറങ്ങിയത് സംശയാസ്പദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പരോളിലിറങ്ങിയവര്‍ക്ക് ഷുഹൈബിന്റെ കൊലയിലുള്ള പങ്ക് അന്വേഷിക്കണം. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണം. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നും കാര്യക്ഷമമായ അന്വേഷണം നടത്താതെ പൊലീസ് ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മുകാരായ 19 കൊലക്കേസ് പ്രതികളാണ് ഷുഹൈബ് വധിക്കപ്പെടുന്നതിന് മുന്പ് പരോളിലിറങ്ങിയത്. ചിലരുടെ പരോള്‍ നീട്ടി നല്‍കി. എ ബി വി പിക്കാരന്റെ കൊലയില്‍ 3 മണിക്കൂറിനകം പ്രതികളെ പിടിച്ച പൊലീസ്, ഷുഹൈബിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ പോലും തയ്യാറാകുന്നില്ല
ജയലിലിനുള്ളില്‍ ഷുഹൈബിനെ വകവരുത്താന്‍ ശ്രമിച്ചതിന് തെളിവുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്ന ഷുഹൈബിന്റെ ഫോണ്‍ കോള്‍ തെളിവായെടുക്കണം. ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും 22ന് കണ്ണൂരില്‍ വിപുലമായ പ്രതിഷേധ സംഗമം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
Adjust Story Font
16