തെരുവുനായകള്‍ പെരുകാന്‍ കാരണം മാലിന്യനിക്ഷേപമെന്ന് നാട്ടുകാര്‍
തെരുവുനായകള്‍ പെരുകാന്‍ കാരണം മാലിന്യനിക്ഷേപമെന്ന് നാട്ടുകാര്‍
പുറത്ത് നിന്നുള്ള മാലിന്യനിക്ഷേപമാണ് പുല്ലുവിളയിൽ തെരുവ് നായകൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
പുറത്ത് നിന്നുള്ള മാലിന്യനിക്ഷേപമാണ് പുല്ലുവിളയിൽ തെരുവ് നായകൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള നായകളെ ഇവിടെ കൊണ്ട് ഇറക്കി വിടാറുണ്ടെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനഞ്ചോളം പേർക്കാണ് പ്രദേശത്ത് തെരുവ് നായകളുടെ കടിയേറ്റത്.
തെരുവ് നായകളുടെ ശല്യം കാരണം പകൽ സമയത്ത് പോലും നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. മറ്റു സ്ഥലങ്ങളിൽ നിന്നടക്കം ഇവിടേക്ക് നായകളെ കൊണ്ട് വിടാറുണ്ട്. തമിഴ്നാട്ടിൽ നിന്നടക്കമുള്ള മാലിന്യങ്ങളും ഇവിടെയാണ് കൊണ്ട് തള്ളുന്നത്. നാളുകളായി തെരുവ് നായ ശല്യം രൂക്ഷമാണ്. വിവരമറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ നായകളെ മുഴുവൻ കൊല്ലാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
Adjust Story Font
16