ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ എത്തുന്നതിലും നല്ലത് പ്രതിപക്ഷത്തിരിയ്ക്കുന്നതാണെന്ന് മുഖ്യമന്ത്രി
ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ എത്തുന്നതിലും നല്ലത് പ്രതിപക്ഷത്തിരിയ്ക്കുന്നതാണെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ യുഡിഎഫിന് തുടര്‍ഭരണത്തിന് ജനങ്ങളുടെ വോട്ടുകള്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ യുഡിഎഫിന് തുടര്‍ഭരണത്തിന് ജനങ്ങളുടെ വോട്ടുകള്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ എത്തുന്നതിലും നല്ലത് പ്രതിപക്ഷത്തിരിയ്ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട് ജില്ലയില്‍ വിവിധയിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
മേപ്പാടിയില്‍, കല്‍പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്കുമാറിന്റെ പ്രചാരണപരിപാടിയിലാണ് സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പ്രതിപക്ഷത്തിരുന്നാലും ബിജെപിയുടെ കൂട്ട് വേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉച്ചയോടെ വയനാട്ടില്‍ എത്തിയ മുഖ്യമന്ത്രി ആദ്യം എത്തിയത്, പുല്‍പള്ളിയിലെ വരള്‍ച്ചാ ബാധിത മേഖലയില്‍ ആയിരുന്നു. പ്രശ്നങ്ങള്‍ കര്‍ഷകരില്‍ നേരിട്ടു മനസിലാക്കിയ ഉമ്മന്‍ചാണ്ടി, കേന്ദ്രസര്‍ക്കാറിന്റെ നിയമങ്ങളാണ് വരള്‍ച്ചാ നഷ്ടപരിഹാരം കുറയാന്‍ കാരണമെന്നു പറഞ്ഞു.
പിന്നീട്, പുല്‍പള്ളി, കേണിച്ചിറ, പനമരം, നടവയല്‍, മേപ്പാടി, പടിഞ്ഞാറത്തറ, കോറോം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുത്താണ് മടങ്ങിയത്.
Adjust Story Font
16