മണിയുടെ ശരീരത്തില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി
മണിയുടെ ശരീരത്തില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി
ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ അളവിലുളള മെഥനോള്‍ സാന്നിധ്യം സ്ഥിരീകരിച്ചത്.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോള്‍ മരണകാരണമാകാവുന്ന അളവില്‍ ഉണ്ടായിരുന്നതായി കണ്ടെത്തല്‍. ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ അളവിലുളള മെഥനോള്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. പുതിയ ഫലം അന്വേഷണത്തില്‍ നിര്‍ണായകമാകും.
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തല്‍. മണിയുടെ ശരീരത്തില്‍ 45 മില്ലി ഗ്രാമിനേക്കാള്‍ അധികം മെഥനോള്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം. ഇത് മരണ കാരണമാകാവുന്നതാണ്. നേരത്തെ കാക്കനാട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ 15 മില്ലി ഗ്രാം മെഥനോള്‍ സാന്നിധ്യമാണ് കണ്ടെത്തിയിരുന്നത്. ഇതിന് വിരുദ്ധമാണ് കേന്ദ്ര പരിശോധനാ ഫലം. ഇതോടെ മരണത്തിലെ സംശയം ബലപ്പെടുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു.
മണിയുടെ മരണം സംഭവിച്ച സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിലും ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു നിഗമനം. ഇത് ശരിവക്കുന്നതാണ് കേന്ദ്ര ലാബിലെ പരിശോധനാ ഫലം. ശരീരത്തില്‍ മെഥനോള്‍ കലര്‍ന്നതെങ്ങിനെ എന്ന അന്വേഷണമാണ് ഇനി നടക്കുക.
മരണത്തലേന്ന് പാടിയില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്തവരെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം സി ബി ഐക്ക് വിടാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Adjust Story Font
16