റിസര്‍വ്വ് ബാങ്ക് വിവേചനം കാട്ടുന്നുവെന്നാരോപിച്ച് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചു
റിസര്‍വ്വ് ബാങ്ക് വിവേചനം കാട്ടുന്നുവെന്നാരോപിച്ച് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചു
ബാങ്കുകളില്‍ പണം ലഭ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി.
നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക് വിവേചനം കാട്ടുന്നുവെന്നാരോപിച്ച് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചു. പൊതുജനങ്ങള്‍ക്ക് നോട്ട് മാറി കൊടുക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അവസരം നിഷേധിച്ച നടപടിക്കെതിരെയാണ് ഹരജി. ഹരജി കോടതി പിന്നീട് പരിഗണിക്കും
കല്ലേറ്റിങ്കര സഹകരണബാങ്ക് ഉള്‍പ്പടെ ഏതാനും സഹകരണ ബാങ്കുകളാണ് ഹൈക്കോടതിയില്‍ ഹരജി നല്കിയത്. നോട്ട് മാറാന്‍ മറ്റ് ബാങ്കുകള്‍ക്ക് അവസരമുള്ളപ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് അത് നിഷേധിക്കുന്നത് വിവേചനമാണെന്നാരോപിച്ചാണ് ഹരജി. മാത്രമല്ല സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കണമെന്നും ഹരജിയില്‍
ആവശ്യപ്പെടുന്നു. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ കള്ളപ്പണമാണെന്നാണ് പ്രചരണം. ഇത് തെറ്റാണ്.
ഈ പ്രചരണം തടയാന്‍ നടപടിയെടുക്കണമെന്നും ഹരജിയിലുണ്ട്. ബാങ്കിങ് റെഗുലേഷന് ആക്ട് പ്രകാരമാണ് സഹകരണ ബാങ്കുകള്‍
പ്രവര്‍ത്തിക്കുന്നത്. മറ്റ് ബാങ്കുകള്‍ക്കുള്ളതിനേക്കാള്‍ നിക്ഷേപകരുമുണ്ട്. എന്നാല്‍ ഭൂരിഭാഗം സഹകരണ ബാങ്കുകള്‍ക്കും എടിഎമ്മുകളില്ല. ഈ സാഹചര്യത്തില്‍
നോട്ട് മാറികൊടുക്കാനാവാത്തത് സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Adjust Story Font
16