കാത്തിരിപ്പിന് വിട; ഇനി ടെസ്റ്റ് ജയിച്ചവര്‍ക്ക് ഉടന്‍ ലൈസന്‍സ് കയ്യില്‍
കാത്തിരിപ്പിന് വിട; ഇനി ടെസ്റ്റ് ജയിച്ചവര്‍ക്ക് ഉടന്‍ ലൈസന്‍സ് കയ്യില്‍
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
വാഹനമോടിക്കാനുള്ള ലൈസന്‍സ്സിനായി എച്ചും എട്ടും എടുത്ത് ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ട. ടെസ്റ്റ് ജയിച്ചവര്‍ക്ക് ഉടന്‍ ലൈസന്‍സ് കയ്യില്‍ ലഭിക്കും.
വാഹനമോടിക്കാനുള്ള ടെസ്റ്റുകള്‍ പാസ്സായാലും രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ ലൈസന്‍സ് കയ്യില്‍ കിട്ടുകയുള്ളൂ. അതുവരെയുള്ള കാത്തിരിപ്പിന് അറുതി വരുത്തുകയാണ് മോട്ടോര്‍വാഹനവകുപ്പ്. പാസ്സാകുന്നവര്‍ക്ക് അന്ന് തന്നെ ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് വെച്ച് തന്നെ ലൈസന്‍സ് നല്കും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് മന്ത്രി തോമസ് ചാണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Adjust Story Font
16