നാദാപുരത്ത് ബോംബ് സ്ഫോടനം: നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്
നാദാപുരത്ത് ബോംബ് സ്ഫോടനം: നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്
കോഴിക്കോട് നാദാപുരത്തിനടുത്ത് പെരുവം പറമ്പിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്ക്
നാദാപുരം തെരുവംപറമ്പില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് മേഖലയില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കി. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹര്യത്തില്‍ നാദാപുരം മേഖലയില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നാദാപുരം തെരുവംപറമ്പിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. ആളൊഴിഞ്ഞ പറമ്പില് ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനമുണ്ടായതായാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശത്ത് നടത്തിയ വ്യാപകമായ തെരച്ചിലില്‍ 11 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. നാദാപുരം മേഖലയില്‍ വ്യാപക റെയ്ഡ് നടത്താന്‍ പോലീസ് തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുണ്ടായ സ്ഫോടനത്തെ പോലീസ് അതീവ ഗൌരവത്തോടെയാണ് കാണുന്നത്. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫും രംഗത്തെത്തി.
Adjust Story Font
16