ഹെലികോപ്റ്റര്‍ വിവാദം സിപിഎമ്മിന് തെറ്റുപറ്റിയെന്ന് ജോയ്മാത്യു
ഹെലികോപ്റ്റര്‍ വിവാദം സിപിഎമ്മിന് തെറ്റുപറ്റിയെന്ന് ജോയ്മാത്യു
പാര്‍ട്ടിഫണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ അഭിനന്ദിച്ചേനേയെന്നും ജോയ് മാത്യു
ഹെലികോപ്റ്റര്‍ വിവാദത്തില്‍ സിപിഎമ്മിന് തെറ്റുപറ്റിയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സംസ്ഥാന ഫണ്ട് ഉപയോഗിയ്ക്കാതെ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ് ഇതു ചെയ്തിരുന്നത് എങ്കില്‍ ജനങ്ങള്‍ അഭിനന്ദിയ്ക്കുമായിരുന്നു. മുന്‍പും ഇത്തരം ചില മണ്ടത്തരങ്ങള്‍ സിപിഎമ്മിന് പറ്റിയിട്ടുണ്ട്. ചെന്നൈയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ജോയ്മാത്യു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിര്‍ത്തിയില്ല. എന്നാല്‍ അതിന്‍റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതുന്നതാണ് പ്രശ്നം എന്നായിരുന്നു വി.ടി ബല്‍റാം വിഷയത്തിലെ മറുപടി. അഭിപ്രായ സ്വാതന്ത്ര്യവും ആശയസംവാദങ്ങളുമെല്ലാം ഒടുവില്‍ എത്തുന്നത് ബല പരീക്ഷണത്തിലേയ്ക്കാണ്. അത് ശാരീരിക അക്രമമായി മാറുന്നുവെന്നും ജോയ് മാത്യു പ്രതികരിച്ചു.
സിനിമ സംഘടനയില്‍ പോലും പുരുഷാധിപത്യം തന്നെയാണ് നിലനില്‍ക്കുന്നത്. സ്ത്രീകള്‍ മുന്‍പോട്ടു വരാന്‍ ഇനിയും താമസം വരും. ഇത്രയും കാലമായിട്ടും ഒരു സ്ത്രീ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നതും ജോയ് മാത്യു ഉദാഹരണമായി ചൂണ്ടിക്കാട്ടി.
Adjust Story Font
16