കർദ്ദിനാളിനെതിരെ കേസെടുക്കാൻ വൈകിയതിൽ കോടതിക്ക് അതൃപ്തി
കർദ്ദിനാളിനെതിരെ കേസെടുക്കാൻ വൈകിയതിൽ കോടതിക്ക് അതൃപ്തി
ആരുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുക്കാൻ ആറ് ദിവസം വൈകിയത് എന്ന് കോടതി ചോദിച്ചു
സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കുന്നത് വൈകിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുക്കല്‍ നടപടികള്‍ വൈകിപ്പിച്ചതെന്ന് കോടതിയലക്ഷ്യകേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ ചോദിച്ചു. അതേസമയം കര്‍ദ്ദിനാളെ പിന്തുണച്ച് ചങ്ങനാശേരി രൂപതയും തക്കല രൂപതയും രംഗത്തെത്തി.
കര്‍ദ്ദിനാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 6 ദിവസം പിന്നിട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറാകാതെ വന്നതോടെയാണ് ഹൈക്കോടതിയുടെ വിമര്‍ശം ഉണ്ടായത്. കേസ് രജിസ്റ്റര്‍ ചെയ്യാതത്തിനെതിരെ നല്കിയ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചായിരുന്നു വിമര്‍ശം. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തതെന്ന് വ്യക്തമാക്കാണം. ഡിജിപി നാളെ കോടതിയില്‍ നേരിട്ട് ഹാജരായി ഇതിന് വിശദീകരണം നല്കണം. എജിയുടെ നിയമോപദേശം തേടിയതിനെയും കോടതി വിമര്‍ശിച്ചു. ഇതിനിടെ ചങ്ങനാശേരി രൂപതയും തക്കല രൂപതയും കര്‍ദ്ദിനാളിനെ പിന്തുണച്ച് രംഗത്തെത്തി. ചങ്ങനാശേരി രൂപയുടെ വെബ് സൈറ്റില്‍ വന്ന ലേഖനത്തില്‍ ചില പൈശാചിക ശക്തികള്‍ ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാന്‍ ശ്രമിക്കുയാണെന്നും. സ്വന്തം മക്കളില്‍ നിന്നുമുള്ള പീഡനം സഭാ മാതാവിനെ ഏറെ വേദനിപ്പിച്ചെന്നും പറയുന്നു.
സഭയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഭീഷണികളും പീഡനങ്ങളും ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ സഭയില്‍ സമാധാനമുണ്ടാകാന്‍ ഈ വെള്ളിയാഴ്ച സഭാ വിശ്വാസികള്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്നും പറയുന്നു. തക്കല രൂപതയും സമാനമായ നിരീക്ഷണമാണ് നടത്തിയിരിക്കുന്നത് കര്‍ദ്ദിനാളിന് പൂര്‍ണ്ണ പിന്തുണ നല്കുന്ന തക്കല രൂപതയും മാര്‍ച്ച് 15ന് ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16