Quantcast

മലപ്പുറം ജില്ലയില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെപ്പ്

MediaOne Logo

Khasida

  • Published:

    13 May 2018 2:19 AM

മലപ്പുറം ജില്ലയില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെപ്പ്
X

മലപ്പുറം ജില്ലയില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെപ്പ്

നടപടി ഡിഫ്തീരിയ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്ത് സാഹചര്യത്തില്‍

മലപ്പുറം ജില്ലയിലെ സ്കൂളുകളില്‍ ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കി. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് എടുക്കുന്നത്.

ഡിഫ്തീരിയമൂലം രണ്ട് കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് വേഗത്തിലാക്കിയത്. ഡിഫ്തീരിയ ബാധിച്ച് കുട്ടികള്‍ മരിച്ച സ്കൂളിലും പരിസരങ്ങളിലെ സ്കൂളുകളിലുമാണ് ഇപ്പോള്‍ കുത്തിവെപ്പ് എടുക്കുന്നത്. തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കും.

കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ വിവരശേഖരണവും നടക്കുന്നുണ്ട്. ഒരേസമയം നിരവധിപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനാല്‍ ഡിഫ്തീരിയ വാക്സിന്റെ കുറവും അനുഭവപ്പെടുന്നുണ്ട്. പിടിഎ മീറ്റിങ് വിളിച്ച് രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപെടുത്തിശേഷമാണ് കുത്തിവെപ്പ് എടുക്കുന്നത്.

TAGS :

Next Story