കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത
കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത
ചിലരെ സ്ഥിരമായി വിജയിപ്പിക്കുന്നത് സഭയുടെ ഔദാര്യമായി കണക്കാക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ വാര്‍ത്താ കുറിപ്പ്.
കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത. ചിലരെ സ്ഥിരമായി വിജയിപ്പിക്കുന്നത് സഭയുടെ ഔദാര്യമായി കണക്കാക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ വാര്‍ത്താ കുറിപ്പ്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടികാഴ്ച നടത്തിയതിന് തൊട്ടുപുറകെയായിരുന്നു വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.
സിപിഎം ജില്ലാ നേതാക്കളോടൊപ്പം ബിഷപ്പ് ഹൌസിലെത്തിയ കൊടിയേരി അരമണിക്കൂറോളം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടികാഴ്ച നടത്തി. സൌഹൃദ സംഭാഷണം മാത്രമായിരുന്നു എന്ന് വ്യക്തമാക്കിയ കൊടിയേരി തങ്ങള്‍ക്ക് ആരുമായും ശത്രുതയില്ലെന്നും പ്രതികരിച്ചു. എന്നാല്‍ കൂടികാഴ്ചക്ക് തൊട്ടുപുറകെ എഴുതി തയ്യാറാക്കിയ വാര്‍ത്താ കുറിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തി. ചിലരെ സ്ഥിരമായി വിജയിപ്പിക്കുന്നത് സഭയുടെ ഔദാര്യമായി കണക്കാക്കരുതെന്നും ഇരുമുന്നണികളും കത്തോലിക്കരെ നേതൃത്വത്തില്‍ നിന്ന് തഴയുന്നതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇരുമുന്നണികളിലേയും നേതാക്കള്‍ സഭയുമായി കൂടുതൽ സഹകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപെട്ടു. തദ്ദേശ തെരഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ചില കത്തോലിക്കരെ തേറമ്പില്‍ രാമകൃഷ്ണനും, മന്ത്രി സിഎന്‍ ബാലകൃഷ്ണനും ചേര്‍ന്ന് പരാജയപെടുത്താന്‍ ശ്രമിച്ചതായി സഭ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പെയുള്ള സഭയുടെ പ്രതികരണം.
Adjust Story Font
16