Quantcast

കെ.എഫ്.സിയുടെ വഞ്ചനക്കെതിരെ വേറിട്ട പ്രതിഷേധം

MediaOne Logo

Subin

  • Published:

    15 May 2018 9:22 AM GMT

കെ.എഫ്.സിയുടെ വഞ്ചനക്കെതിരെ വേറിട്ട പ്രതിഷേധം
X

കെ.എഫ്.സിയുടെ വഞ്ചനക്കെതിരെ വേറിട്ട പ്രതിഷേധം

വായ്പ തുകയിലേക്ക് 13 ലക്ഷം രൂപ ഇതിനോടകം അടക്കുകയും ചെയ്തു. എന്നാല്‍ കുടിശ്ശിക വരുത്തി എന്നാരോപിച്ച് കെട്ടിടം കെഎഫ്‌സി ഏറ്റെടുത്ത് ലേലം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. 

വായ്പയെടുത്തതിന്റെ പേരില്‍ വഞ്ചിച്ചെന്നാരോപിച്ച് കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ വായ്പക്കാരന്റെ വേറിട്ട പ്രതിഷേധം. കോഴിക്കോട് പാവങ്ങാട് സ്വദേശി കിരണ്‍ ബാബുവാണ് പ്രതിഷേധത്തിന് പുതു മാര്‍ഗം തേടിയത്.

കേരള ഫിനാന്‍സ് കോര്‍പ്പറേഷന്റെ കോഴിക്കോട് മുതലകുളത്തുഉള്ള ശാഖയില്‍നിന്നും 19 ലക്ഷം രൂപയാണ് കിരണ്‍ ബാബു വായ്പ എടുത്തത്. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന തുകയും വായ്പ തുകയും ഉപയോഗിച് കോഴിക്കോട് പാവങ്ങാട് കിരണ്‍ ബാബു കൊമേഴ്‌സ്യല്‍ കോംപ്‌ളക്‌സ് പണിതു. വായ്പ തുകയിലേക്ക് 13 ലക്ഷം രൂപ ഇതിനോടകം അടക്കുകയും ചെയ്തു. എന്നാല്‍ കുടിശ്ശിക വരുത്തി എന്നാരോപിച്ച് കെട്ടിടം കെഎഫ്‌സി ഏറ്റെടുത്ത് ലേലം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

നിയമപരമായാണ് ജപ്തിയും, ലേലവും എന്നാണ് കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം.

TAGS :

Next Story