Quantcast

പൂഞ്ഞാറും കുട്ടനാടും വിട്ടുകൊടുക്കാതെ മാണി

MediaOne Logo

admin

  • Published:

    17 May 2018 10:15 PM

പൂഞ്ഞാറും കുട്ടനാടും വിട്ടുകൊടുക്കാതെ മാണി
X

പൂഞ്ഞാറും കുട്ടനാടും വിട്ടുകൊടുക്കാതെ മാണി

കോണ്‍ഗ്രസ് നേതൃത്വം ഇന്ന് രാവിലെ കെഎം മാണിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മാണിയുടെ വിശദീകരണം.

പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതെ കെഎം മാണി. കോണ്‍ഗ്രസ് നേതൃത്വം ഇന്ന് രാവിലെ കെഎം മാണിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മാണിയുടെ വിശദീകരണം. പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളിലുള്‍പ്പെടെ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് കെഎം മാണി പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പെ ആരെങ്കിലും ചുവരെഴുതിയാല്‍ അത് മായ്ക്കേണ്ടി വരുമെന്ന് കെഎം മാണി വ്യക്തമാക്കി. ഇലക്ഷന്‍ സര്‍വേ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെഎം മാണി പാലായില്‍ പറഞ്ഞു.

TAGS :

Next Story