സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് പള്‍സര്‍ സുനി, പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല
സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് പള്‍സര്‍ സുനി, പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല
വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് സുനി മറുപടി പറഞ്ഞത്.
സ്രാവുകള്‍ക്കൊപ്പമാണ് കേസ് നീങ്ങുന്നതെന്ന് പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനി. വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് സുനി മറുപടി പറഞ്ഞത്. സുനിക്കായി ഹാജരാകുന്നതിന് അഡ്വക്കേറ്റ് ആളൂര്‍ കോടതിയിലെത്തി.
പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചില്ല. ഇതേതുടര്‍ന്ന് സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി.
Next Story
Adjust Story Font
16