ജെഡിയു ഇടതുമുന്നണിയിലേക്കെന്ന് സൂചന
ജെഡിയു ഇടതുമുന്നണിയിലേക്കെന്ന് സൂചന
ഈ വര്‍ഷം അവസാനത്തോടെ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന് ജെഡിയു നേതാവ് ഷെയ്ക്ക് പി.ഹാരിസ് പറഞ്ഞു
എല്‍ഡിഎഫിലേക്ക് പോകാനുള്ള ചര്‍ച്ചകള്‍ ജെഡിയുവില്‍ സജീവം. യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന വികാരം ജെഡിയുവില്‍ ശക്തമാണ്. കോടിയേരിയുടെ ക്ഷണവും പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്. ഈ വര്‍ഷം അവസാനത്തോടെ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന് ജെഡിയു നേതാവ് ഷെയ്ക്ക് പി ഹാരിസ് പറഞ്ഞു. എന്നാല്‍ ജെഡിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
യുഡിഎഫിനോടുള്ള അതൃപ്തി വര്‍ധിക്കുന്നതോടൊപ്പം എല്‍ഡിഎഫില്‍ നിന്ന് പരസ്യ ക്ഷണം കൂടി ഉണ്ടായ സാഹചര്യത്തിലാണ് മുന്നണി മാറ്റ ചര്‍ച്ചകള്‍ ജെഡിയുവില്‍ സജീവമായത്. യുഡിഎഫില്‍ എത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. പാലക്കാട് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തില്ല. തുടങ്ങിയ പതിവ് പരാതികള്‍ തന്നെയാണ് ജെഡിയു ഉന്നയിക്കുന്നത്. മുന്നണി മാറ്റം തള്ളിക്കളയുന്നില്ല ജെഡിയു നേതാക്കള്‍.
അനൌദ്യോഗിക ചര്‍ച്ചകള്‍ നേതാക്കള്‍ തമ്മില്‍ നടക്കുന്നതായാണ് സൂചന. പുതിയ സാഹചര്യം കോണ്‍ഗ്രസ് നേതാക്കള്‍ നിരീക്ഷിച്ച് വരികയാണ്. മുന്നണിയിലും ജെഡിയുമായും ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടിന് പകരം കോഴിക്കോടോ വടകരയോ കിട്ടാനുള്ള സമ്മര്‍ദ്ദമായി ജെഡിയു നീക്കത്തെ വലിയിരുത്തുന്നവരുണ്ട്.
Adjust Story Font
16