സന്തോഷ് മാധവന്‍ കേസ്: മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി
സന്തോഷ് മാധവന്‍ കേസ്: മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി
മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശിനും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കണമെന്ന് കോടതി.....
സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി കൈമാറ്റക്കേസില്‍ മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശിനെയും പി കെ കുഞ്ഞാലിക്കുട്ടിയെയും ആരോപണവിധേയരാക്കി അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിച്ചു. ഇടപാടില്‍ മന്ത്രിമാര്‍ക്ക് പങ്കില്ലെന്ന് കാണിച്ച് വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ കോടതി തള്ളി. മന്ത്രിമാരും സന്തോഷ് മാധവനുമടക്കം ആറ് പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവ്.
ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി എറണാകുളം പുത്തന്‍വേലിക്കരയിലും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലും 118 ഏക്കര്‍ തണ്ണീര്‍ത്തടമാണ് സ്വകാര്യ കന്പനിക്ക് പതിച്ച് നല്‍കിയത് ...എന്നാലിത് ചട്ടങ്ങള്‍ ലംഘിച്ചാണെനനാരോപിച്ച് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്..മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെയും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെയു പ്രതികളാക്കി കോസെടുക്കാനാണ് വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ ഉത്തരവിട്ടത്..കേസെടുത്ത് അന്വേഷണം നടത്താന്‍ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാതെയാണ് കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തതെന്നും പറഞ്ഞു..ആരോപണങ്ങള്‍ സാധൂകരിക്കുന്ന വസ്തുതകള്‍ സത്വരിതാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.. ഭൂമി അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി വേണ്ടത്ര പരിശോധനയില്ലാതെയാണ് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്നത്.. യാതൊരു പരിശോധനയോ പഠനമോ നടത്താതെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അനുമതി നല്‍കിയത് സംശയമുളവാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു..ഇത് മൂലം സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന വിജിലന്‍സിന്റെ വാദവും കോടതി തള്ളി..
നിയമവിരുദ്ധമായി ഭൂമി കൈമാറാന്‍ ശ്രമം നടന്നാല്‍, അത് അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്ന ഹരജിക്കാരന്‍റെ വാദം കോടതി സ്വീകരിച്ചു.. അതിനാല്‍ കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റവന്യൂ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത,സന്തോഷ് മാധവന്‍, ഐടി കന്പനിയായ ആര്‍ എം ഇസഡ് , ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടര്‍ ബി എം ജയശങ്കര്‍ എന്നിവരെയും പ്രതിചേര്‍ക്കണമെന്നും കോടതി ഉത്തരവിട്ടു
Adjust Story Font
16