Quantcast

ഐസകിന്റെ ധവളപത്രം യാഥാര്‍ഥ്യബോധമില്ലാത്തത്: ഉമ്മന്‍ചാണ്ടി

MediaOne Logo

Sithara

  • Published:

    20 May 2018 9:19 PM GMT

ഐസകിന്റെ  ധവളപത്രം യാഥാര്‍ഥ്യബോധമില്ലാത്തത്: ഉമ്മന്‍ചാണ്ടി
X

ഐസകിന്റെ ധവളപത്രം യാഥാര്‍ഥ്യബോധമില്ലാത്തത്: ഉമ്മന്‍ചാണ്ടി

ധനമന്ത്രി തോമസ് ഐസക് കൊണ്ടുവന്ന ധവളപത്രം യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ധനമന്ത്രി തോമസ് ഐസക് കൊണ്ടുവന്ന ധവളപത്രം യാഥാര്‍ഥ്യബോധമില്ലാത്തതെന്ന വിമര്‍ശവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. റവന്യു കമ്മി കണക്കാക്കിയത് പല വസ്തുതകളും മറച്ചുവെച്ചാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി മറുപടി. രണ്ട് ശമ്പള കമ്മീഷന്‍ നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ സര്‍ക്കാറാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. നികുതി പിരിവിലും വര്‍ധനയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായ നികുതിയിതര വരുമാനത്തിലെ റെക്കോ‍ഡ് കളക്ഷന്‍ ധവളപത്രം മറച്ചുവെച്ചു. നികുതി വരുമാനത്തിലും വര്‍ധനവുണ്ടായി. 92.58 ശതമാനം തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്‍ വര്‍ഷത്തേക്കാള്‍ അധികമായി പിരിച്ചെടുത്തത്. 2011ല്‍ ഇരുപത്തി മൂവായിരത്തിലധികം കോടി രൂപ മാത്രമുണ്ടായിരുന്ന നികുതി പണം 2015 ആയപ്പോഴേക്ക് 45550 കോടി രൂപയായി വര്‍ധിച്ചു. റവന്യുകമ്മിയുടെ കാര്യത്തില്‍ ധവളപത്രത്തിലെ വിമര്‍ശം യുഡിഎഫ് നയത്തിനുള്ള അംഗീകാരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

46323 പുതിയ തസ്തികകളില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കി. ഇതൊന്നും പാഴ്ചെലവുകളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ ധൂര്‍ത്തടിച്ചുവെന്ന പരാമര്‍ശത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞത്. ചെലവ് ചുരുക്കാനുള്ള വ്യഗ്രതയില്‍ പാവങ്ങളുടെ ആവശ്യങ്ങള്‍ മറന്നുപോകരുതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story