ധനമന്ത്രി തോമസ് ഐസക് ഔദ്യോഗിക വസതിയിലേക്ക് താമസം മാറി
താമസിച്ച മന്ത്രിമാരൊന്നും പിന്നീട് സഭ കണ്ടിട്ടില്ലെന്നതാണ് മന്‍മോഹന്‍ ബംഗ്ലാവിനെ കുറിച്ചുള്ള പ്രധാന ദുഷ്പേര്. 13 നന്പര്‍ കാറ്
ധനമന്ത്രി തോമസ് ഐസക് ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലേക്ക് താമസം മാറി. നാളെ ബജറ്റ് അവതരിപ്പിക്കാന്‍ ഔദ്യോഗിക വസതിയില് നിന്നാകും മന്ത്രി നിയമസഭയിലേക്ക് പോകുക.
മന്‍മോഹന്‍ ബംഗ്ലാവിനെ ചുറ്റിപ്പറ്റി അന്ധവിശ്വാങ്ങളേറെയാണ്. താമസിച്ച മന്ത്രിമാരൊന്നും പിന്നീട് സഭ കണ്ടിട്ടില്ലെന്നതാണ് മന്‍മോഹന്‍ ബംഗ്ലാവിനെ കുറിച്ചുള്ള പ്രധാന ദുഷ്പേര്. 13 നന്പര്‍ കാറ് തെരഞ്ഞെടുത്ത തോമസ് ഐസക് മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കാന്‍ തീരുമാനിച്ചത് ഈ വിശ്വാസങ്ങളെ അവഗണിച്ചാണ്. അറ്റകുറ്റപ്പണി കഴിഞ്ഞിരുന്നെങ്കിലും ബജറ്റിന്റെ പണി ഏതാണ്ട് തീര്‍ന്നശേഷമാണ് ഔദ്യോഗിക വസതിയിലേക്ക് ഐസക് മാറിയത്.
പഴയവീടുകളോടുള്ള ഇഷ്ടമാണ് തന്നെ മന്‍മോഹന്‍ ബംഗ്ലാവിലെത്തിച്ചതെന്ന് മന്ത്രി പറയുന്നു.,ബജറ്റ് അവതരിപ്പിച്ചശേഷം വീട് മാറിയാല്‍ മതിയെന്ന സുഹൃത്തുക്കളുടെ ഉപദേശം അവഗണിച്ചാണ് ഈ തീരുമാനം. ഉച്ചഭക്ഷണത്തിന് ശേഷം വീട് മുഴുവന്‍ കണ്ട തോമസ് ഐസകിന് അറിയേണ്ടിയിരുന്നത് ലൈബ്രറി എവിടെയാകും എന്നതായിരുന്നു. മന്ത്രിക്കൊപ്പം അമ്മയും ഔദ്യോഗിക വസതിയില്‍ എത്തിയിട്ടുണ്ട്.
Adjust Story Font
16