Quantcast

ഗാന്ധിയെ തൊട്ട സുല്‍ത്താന്‍

MediaOne Logo

Khasida

  • Published:

    21 May 2018 11:12 PM GMT

ഗാന്ധിയെ തൊട്ട സുല്‍ത്താന്‍
X

ഗാന്ധിയെ തൊട്ട സുല്‍ത്താന്‍

വൈക്കം സത്യഗ്രഹത്തിനെത്തിയ ഗാന്ധിയെ തൊടാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു ബഷീറിന്. ഈ അനുഭവം എഴുത്തിലും കടന്നു വന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ കുട്ടിക്കാലത്തെ വലിയ സ്വാധീനമായിരുന്നു മഹാത്മാ ഗാന്ധി. വൈക്കം സത്യഗ്രഹത്തിനെത്തിയ ഗാന്ധിയെ തൊടാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു ബഷീറിന്. ഈ അനുഭവം എഴുത്തിലും കടന്നു വന്നു. വീടു വിട്ടിറങ്ങി സ്വാതന്ത്ര്യ സമരത്തിന്‍ ഭാഗമാകാന്‍ പ്രചോദനമായതും ഗാന്ധിജി ആയിരുന്നു.

തലയോലപ്പറമ്പ് സ്കൂളില്‍ മുഹമ്മദ് ബഷീര്‍ അഞ്ചാം ഫോറത്തില്‍ പഠിക്കുമ്പോളാണ് വൈക്കം സത്യാഗ്രഹവും മഹാത്മാ ഗാന്ധിയുടെ വരവും. അമ്മ എന്ന ഒര്‍മ്മക്കുറിപ്പില്‍ അതേക്കുറിച്ച് ബഷീര്‍ വിവരിക്കുന്നുണ്ട്.

"വൈക്കം ബോട്ടു ജട്ടിയിലും കായലോരത്തും നല്ല തിരക്ക്. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കാര്‍ സാത്യാഗ്രഹപന്തലിലേക്ക് പോയി. കാറിന്‍റെ സൈഡില്‍ തൂങ്ങിനിന്ന ഒരാള്‍ ഞാനായിരുന്നു. ഗാന്ധിജിയെ തൊട്ടില്ലെങ്കില്‍ മരിച്ചുപോയേക്കുമെന്നു തോന്നി. എല്ലാം മറന്ന് ഗാന്ധിജിയുടെ വലതുതോളില്‍ തൊട്ടു"

ഈ ഗാന്ധി പഷ്ണി തീര്‍ക്കുമോ എന്ന് ഉമ്മ ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ചാല്‍ പട്ടിണി മാറുമെന്നായിരുന്നു കുഞ്ഞു ബഷീറിന്‍റെ മറുപടി.

ഉപ്പു സത്യാഗ്രഹത്തിനുള്ള മഹാത്മാഗാന്ധിജിയുടെ ആഹ്വാനവും ബഷീര്‍ ഉള്‍ക്കൊണ്ടു.

ജയില്‍വാസവും, പൊലീസ് മര്‍ദ്ദനവും ഗാന്ധിജി അക്കാലത്ത് ജനങ്ങളിലുണ്ടാക്കിയ സ്വാധീനവും ഒപ്പം സഹന സമരത്തിനുപോയ മക്കളെ കാത്തിരിക്കുന്ന അമ്മമാരെയും ഹൃദയസ്പര്‍ശിയായി ബേപ്പൂര്‍ സുല്‍ത്താന്‍ അടയാളപ്പെടുത്തുന്നു.

TAGS :

Next Story