രണ്ടാം മാറാട് അന്വേഷണം സി.ബി.ഐക്ക്
രണ്ടാം മാറാട് അന്വേഷണം സി.ബി.ഐക്ക്
കൊളക്കാടന്‍ മൂസാ ഹാജി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി
രണ്ടാം മാറാട് കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കും സിബിഐയ്ക്ക് സഹായം നല്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കൊളക്കാടന്‍ മൂസാഹാജിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച് ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് കൂട്ടകൊലയ്ക്ക് പിന്നിലെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെ സംസ്ഥാന സര്‍ക്കാരും പിന്തുണച്ചിരുന്നു. ഒപ്പം സിബിഐയും അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാട് കോടതിയില്‍ സ്വീകരിച്ചു. ഇതെല്ലാം പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് വിടാനുള്ള ചീഫ് ജസ്റ്റീസ് മോഹന ശാന്തന ഗൌഡര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബൈഞ്ചിന്‍റെ വിധി. ക്രൈംബ്രാഞ്ചിന്‍റെ പക്കലുള്ള മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.
രണ്ടാം മാറാട് കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. യുഡിഎഫ് സര്‍ക്കാര്‍ കേസ് നേരത്തേ തന്നെ സിബിഐക്ക് വിട്ടതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടേ എന്ന നിലപാടാണ് പാര്‍ട്ടിക്കെന്നും കെപിഎ മജീദ് കോഴിക്കോട്ട് പറഞ്ഞു. മാറാട് കൂട്ടക്കൊലക്കേസി സിബിഐ അന്വേഷിക്കാന് ഉത്തരവിട്ടതിനെ സ്വാഗതം ചെയ്ത് എം സി മായീന് ഹാജി. മുസ്ലീം ലീഗിന് ആശങ്കയില്ലെന്നും കോടതി ഉത്തരവ് ലീഗിന് തിരിച്ചടിയല്ലെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു.
.കേസ് ഏറ്റെടുക്കുന്നതിന് തയ്യാറാണെന്ന് കഴിഞ്ഞ ആഗസ്ത് മാസം 10 തിയതി സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരും അനുകൂലമായ നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
ഗൂഡാലോചന നടന്നിട്ടുണ്ടെന്ന തോമസ് പി ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കം പരിഗണിച്ചതിന് ശേഷം കൂടിയാണ് ഹൈക്കോടതിയുടെ കേസ് സിബിഐയ്ക്ക് വിട്ടത്. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന്‍രെ പക്കലുളള എല്ലാ രേഖകളും ഉടന്‍ സിബിഐയ്ക്ക് കൈമാറണമെന്നും എല്ലാ സഹയാവും സിബിഐയ്ക്ക് സര്‍ക്കാര്‍ നല്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മുന്‍ എംഎല്‍എ എം സി മയിന്‍ ഹാജി അക്കമുള്ള മുസ്ലീംലീഗ് നേതാക്കളും എന്‍എഡിഎഫ് പ്രവര്‍ത്തകര്‍ക്കും എതിരെയാണ് പരാതി. ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2009 നല്കിയ പൊതുതാല്പര്യ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Adjust Story Font
16