Quantcast

മന്ത്രി എംഎം മണിയുടെ പ്രസംഗം ഗൌരവതരമെന്ന് ഹൈക്കോടതി

MediaOne Logo

admin

  • Published:

    23 May 2018 4:47 AM GMT

മന്ത്രി എംഎം മണിയുടെ പ്രസംഗം ഗൌരവതരമെന്ന് ഹൈക്കോടതി
X

മന്ത്രി എംഎം മണിയുടെ പ്രസംഗം ഗൌരവതരമെന്ന് ഹൈക്കോടതി

ഡിജിപി ഇതൊന്നും കണ്ടില്ലേയെന്നും കോടതി ചോദിച്ചു. മാധ്യമങ്ങള്‍ക്കെതിരെയാണ് മന്ത്രി സംസാരിച്ചതെന്ന് പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകനേയും കോടതി


മന്ത്രി എം എം മണി മൂന്നാറിലെ പെന്പിളൈഒരുമെയുടെ സമരക്കാരായ സ്ത്രികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം ഗൗരവതരമെന്ന് ഹൈക്കോടതി. എന്താണിവിടെ സംഭവിക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ആരാഞ്ഞു. മാധ്യമപ്രവര്‍ത്തക്കെതിരെയാണ് മന്ത്രി പറഞ്ഞതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തിനും കോടതി വിമര്‍ശനം.

മന്ത്രി എം എം മണി മൂന്നാറിലെ സമരക്കാരായ സ്ത്രീകളെ അവഹേളിച്ച് സംസാരിച്ചത് ഗൗരവതരമാണെന്ന് ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.സംസ്ഥാന പോലിസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും എന്താണിവിടെ സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു. മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് വട്ടക്കുളം സമര്‍പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. എന്തുകൊണ്ട് പോലിസില്‍ പരാതി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ ഇത്തരമൊരു പരാതി ഉന്നയിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. മന്ത്രി സ്ത്രീത്വത്തെ അവഹേളിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെയാണ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകരും മനുഷ്യരാണെന്നും അവര്‍ക്കും മൗലികാവകാശമുണ്ടെന്നും കോടതി ചൂണ്ടികാട്ടിയത്. ഹരജിയില്‍ ഡിജിപിയും ഇടുക്കി എസ് പിയും വിശദീകരണം നല്‍കണമെന്നും ,മണിയുടെ പ്രസംഗത്തിന്റെ സി ഡി ഹാജരാക്കാണും കോടതി നിര്‍ദേശം നല്‍കി. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

വിവാദ പ്രസംഗത്തിന്‍റെ സിഡി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഡിജിപി, ഇടുക്കി എസ്പി എന്നിവര്‍ വിശദീകരണം നല്‍കണം.

TAGS :

Next Story