മാണി അവസാനിപ്പിച്ചത് മൂന്ന് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം
1980 മുതല്‍ 82 വരെയുള്ള രണ്ട് വര്‍ഷം ഒഴിച്ച് നിര്‍ത്തിയാല്‍ യുഡിഎഫിന്‍റെ തുടക്കം മുതല്‍ കെ.എം മാണി ഒപ്പമുണ്ടായിരുന്നു. മുന്നണിയിലെ ഉമ്മന്‍ചാണ്ടി- കുഞ്ഞാലിക്കുട്ടി- കെഎംമാണി ത്രയങ്ങളുടെ യുഗം കൂടിയാണ് അവസാനിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെയായി യുഡിഎഫുമായി തുടര്‍ന്നിരുന്ന ബന്ധമാണ് കേരളാകോണ്‍ഗ്രസ് എം അവസാനിപ്പിച്ചത്. 1980 മുതല്‍ 82 വരെയുള്ള രണ്ട് വര്‍ഷം ഒഴിച്ച് നിര്‍ത്തിയാല്‍ യുഡിഎഫിന്‍റെ തുടക്കം മുതല്‍ കെ.എം മാണി ഒപ്പമുണ്ടായിരുന്നു. മുന്നണിയിലെ ഉമ്മന്‍ചാണ്ടി- കുഞ്ഞാലിക്കുട്ടി- കെഎംമാണി ത്രയങ്ങളുടെ യുഗം കൂടിയാണ് അവസാനിച്ചത്.
1979-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കേരളാകോണ്‍ഗ്രസ് എം യുഡിഎഫ് സംവിധാനത്തില്‍ ആദ്യമായി മത്സരിച്ചത്.1980-ലെ നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും എകെ ആന്‍ണിക്കൊപ്പം എല്‍ഡിഎഫിലേക്ക് പോയി.1982-ല്‍ എല്‍ഡിഎഫിനേയും ഇകെ നായനാരേയും ഞെട്ടിച്ച് യുഡിഎഫിലേക്ക് കാലുമാറി. പിന്നീട് നീണ്ട മുപ്പത്തിനാല് വര്‍ഷക്കാലം യുഡിഎഫിനൊപ്പം കെ.എം മാണിയും,കേരളാ കോണ്‍ഗ്രസും അടിയുറച്ച് നിന്നു. ഇതിനിടയില്‍ നിരവധി പിളര്‍പ്പുകളുണ്ടായി.
1987-ല്‍ കെ.എം മാണിയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് പി.ജെ ജോസഫ് കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗം രൂപീകരിച്ച് പാര്‍ട്ടിയെ പിളര്‍ത്തി. പിളര്‍ന്ന കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് പോയപ്പോഴും മാണി കുലുക്കമില്ലാതെ യുഡിഎഫിനൊപ്പം തന്നെ കൂടി. പിന്നീട് 2003-ല്‍ ജോര്‍ജ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് അടര്‍ന്ന് കേരളാകോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ച് യുഡിഎഫിലെത്തിയപ്പോഴും മുന്നണിയില്‍ മാണി ഉണ്ടായിരുന്നു.
യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ തന്നെ എല്‍ഡിഎഫില്‍ ഉണ്ടായിരുന്ന പിജെ ജോസഫിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ കഴിഞ്ഞത് മാണിയുടെ നേട്ടമായിരുന്നു.നീണ്ട 34 വര്‍ഷത്തിന് ശേഷം യുഡിഎഫ് വിട്ട മാണിയുടെ ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
Adjust Story Font
16