ആര്‍എംപിയെ യുഡിഎഫിലെത്തിക്കാനാണ് കെ കെ രമയുടെ ശ്രമം: കോടിയേരി
ആര്‍എംപിയെ യുഡിഎഫിലെത്തിക്കാനാണ് കെ കെ രമയുടെ ശ്രമം: കോടിയേരി
സിപിഎമ്മുമായി ശത്രുത നിലനിര്‍ത്തുമ്പോഴും ബിജെപിക്കും കോണ്‍ഗ്രസിനും എതിരായിരുന്നു ടി പി ചന്ദ്രശേഖരന്‍. കെ കെ രമ ഇപ്പോള്‍ അതെല്ലാം മറക്കുകയാണെന്ന് കോടിയേരി
ആര്‍എംപിയെ യുഡിഎഫിലെത്തിക്കാനാണ് കെ കെ രമ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. സിപിഎം നശിക്കണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു ടിപി. സിപിഎമ്മുമായി ശത്രുത നിലനിര്‍ത്തുമ്പോഴും ബിജെപിക്കും കോണ്‍ഗ്രസിനും എതിരായിരുന്നു ടി പി ചന്ദ്രശേഖരന്‍. കെ കെ രമ ഇപ്പോള്‍ അതെല്ലാം മറക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓർക്കാട്ടേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു കെ കെ രമക്കെതിരായ കോടിയേരിയുടെ ആരോപണം. ഒഞ്ചിയം മേഖലയിലെ അക്രമങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന് യൂഡിഎഫും ആർഎംപിയും ആരോപിച്ചിരുന്നു. നിയമസഭയിലും ഒഞ്ചിയം സംഭവം യുഡിഎഫ് ഉയർത്തി. ഈ ഒരു സാഹചര്യത്തിലാണ് ഒഞ്ചിയം ഏരിയ വിശദീകരണ യോഗം സിപിഎം ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ചത്.
എന്നാല്‍ ജീവിച്ചിരുന്നപ്പോൾ ഇല്ലാത്ത പരിഗണന ടിപിക്ക് വേണ്ടെന്നായിരുന്നു ആർഎംപി നേതാവ് കെ കെ രമയുടെ പ്രതികരണം. സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ, പി സതീദേവി, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16