മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗരേഖ
മത്സിഷ്‌ക മരണം സംഭവിച്ചവര്‍ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ശാസ്ത്രീയപരിശോധനകളിലൂടെ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവ ദാനം സുതാര്യമാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ മാര്‍ഗരേഖ. രാജ്യത്താദ്യമായാണ് ഇത്തരം ഒരു മാര്‍ഗരേഖ പുറത്തിറക്കുന്നത്.
അമിത രക്തസ്രാവം മൂലം കോശങ്ങള്‍ക്ക് സ്ഥിരനാശം സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്‌കമരണം. മത്സിഷ്‌ക മരണം സംഭവിച്ചവര്‍ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ശാസ്ത്രീയപരിശോധനകളിലൂടെ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മുന്‍കരുതല്‍, തലച്ചോറിന്റെ പ്രതിഫലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, ആപ്നിയോ ടെസ്റ്റ് എന്നിവയാണ് മാര്‍ഗരേഖയുടെ കാതല്‍. കോമയിലായ വ്യക്തി വെന്റിലേറ്ററിലാണെങ്കില്‍ മാത്രമേ മസ്തിഷ്‌ക മരണ സ്ഥിരീകരണ പ്രക്രിയ ആരംഭിക്കാന്‍ പാടുള്ളൂ. ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് ഘട്ടങ്ങളിലായി ആപ്നിയോ ടെസ്റ്റ് നടത്തിയാണ് മരണം സ്ഥിരീകരിക്കേണ്ടത്.
നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്. ഇതില്‍ ഒരാള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ ഡോക്ടറായിരിക്കണം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ഈ മാര്‍ഗരേഖ പാലിക്കണണം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത്.
Adjust Story Font
16