അമൃത മെഡിക്കല്‍ കോളജിലെ പീഡനാരോപണം അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
അമൃത മെഡിക്കല്‍ കോളജിലെ പീഡനാരോപണം അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
പ്രാഥമിക അന്വേഷണത്തില്‍ പീഢനം നടന്നതായുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല.കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കേസെടുക്കണമോ വേണ്ടയോയെന്ന കാര്യത്തില്‍....
കൊച്ചി അമ്യത മെഡിക്കല്‍ കോളേജില്‍ നഴ്സ് പീഢനത്തിനിരയായെന്ന ആരോപണം പൊലീസ് അന്വേഷിക്കുന്നു.ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം എഡിജിപി ആര്‍ ശ്രീലേഖയാണ് പ്രാഥമിക വിവരങ്ങള്‍ പരിശോധിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും,ആഭ്യന്തര സെക്രട്ടറിക്കും വിവിധ പരാതികള്‍ ലഭിച്ചിരുന്നു.
അമ്യത ആശുപത്രിയില്‍ നഴ്സ് പീഢനത്തിനിരയായെന്ന ആരോപണങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിന് നിരവധി പരാതികളും ലഭിച്ചിരുന്നു.ആര്‍.എം.പി നേതാവ് കെ.കെ രമ അന്വേഷണം ആവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു.പിന്നാലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കാന്‍ നിയോഗിക്കണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും ആവിശ്യപ്പെട്ടിരുന്നു.ആശുപത്രിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റും.ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ പഠിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ എഡിജിപി ആര്‍ ശ്രീലേഖക്ക് നിര്‍ദ്ദേശം നല്‍കിയത്.പരാതി നല്‍കിയവരോട് ശ്രീലേഖ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ പീഢനം നടന്നതായുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല.കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കേസെടുക്കണമോ വേണ്ടയോയെന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനം എടുക്കൂ.
Adjust Story Font
16