സഹകരണ മേഖലയിലെ പ്രതിസന്ധി: സര്‍വ്വകക്ഷി യോഗം ഇന്ന്
സഹകരണ മേഖലയിലെ പ്രതിസന്ധി: സര്‍വ്വകക്ഷി യോഗം ഇന്ന്
ബിജെപി അടക്കമുള്ള മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്
സഹകരണ മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. ബിജെപി അടക്കമുള്ള മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സഹകരണ സമര വിഷയത്തില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെ നിര്‍ണ്ണായക യുഡിഎഫ് യോഗവും ഇന്ന് ചേരും.
സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള രണ്ട് നിര്‍ണ്ണായക യോഗങ്ങളാണ് ഇന്ന് നടക്കുന്നത്. സംയുക്ത സമരമെന്ന ആശയത്തില്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 11-ന് ചേരും. യോഗത്തില്‍ പങ്കെടുത്ത് കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. സംയുക്ത സമരത്തിനില്ലെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും. സര്‍വ്വകക്ഷി നേതാക്കള്‍ പ്രധാനമന്ത്രിയെ കാണമെന്ന നിര്‍ദ്ദേശമാകും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുക.
അതേസമയം സംയുക്ത സമര കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ നിര്‍ണ്ണായക യുഡിഎഫ് യോഗവും ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യോഗത്തില്‍ സംയുക്ത സമരം വേണമെന്ന നിലപാടില്‍ മുസ്ലീംലീഗ് ഉറച്ച് നില്‍ക്കാനാണ് സാധ്യത. മറ്റ് കക്ഷികളുടെ നിലപാടും തുടര്‍ സമര കാര്യത്തില്‍ നിര്‍ണ്ണായകമാണ്.
Adjust Story Font
16