Quantcast

ജിഷ്ണു കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം

MediaOne Logo

Sithara

  • Published:

    25 May 2018 6:24 PM GMT

ജിഷ്ണു കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം
X

ജിഷ്ണു കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം

കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു

ജിഷ്ണു പ്രണോയ് കേസിലെ നാലും അഞ്ചും പ്രതികളായ സി പി പ്രവീണിനും ഡിബിനും ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ ജയിലില്‍ അടയ്ക്കേണ്ട സാഹചര്യമില്ല. അന്വേഷണ സംഘത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

കേസില്‍ പ്രതികള്‍ക്കെതിരായ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എബ്രഹാം മാത്യുവിന്‍റെ ബഞ്ച് പ്രവീണിനും ഡിബിനും മുന്‍കൂർ ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. പ്രതികളെ ജയിലില്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. പ്രധാന സാക്ഷിമൊഴികളെല്ലാം കോടതി തള്ളി. കോളജ് പ്രിന്‍സിപ്പലിന്‍റെയും ജിഷ്ണുവിന്‍റെ സഹപാഠികളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. പ്രതികളെ കസ്റ്റഡിയിലെടുക്കാതെ ഒരു മണിക്കൂർ ചോദ്യം ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.

ജിഷ്ണുവിന്‍റെ ആത്മഹത്യാകുറിപ്പും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആത്മഹത്യാ കുറിപ്പില്‍ കോളജ് അധികൃതരുടെ പീഡനത്തെക്കുറിച്ച് പറയുന്നില്ലെന്ന് കോടതി പറഞ്ഞു. കേസിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കോടതി വിമർശിച്ചു. അധികാരികളെ പ്രീണിപ്പിക്കാനല്ല അന്വേഷണ സംഘം ശ്രമിക്കേണ്ടത്. സത്യസന്ധമായി കേസ് അന്വേഷിക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.

കേസില്‍ തമിഴ്നാട്ടിലെ അന്നൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ശക്തിവേലിന് ഇന്നലെ അനുവദിച്ച ഇടക്കാലജാമ്യം കോടതി സ്ഥിരപ്പെടുത്തി. കോളജ് ചെയർമാന്‍ പി കൃഷ്ണദാസ്, പിആർഒ സഞ്ജിത് വിശ്വനാഥ് എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കായംകുളം വെള്ളാപ്പള്ളി കോളജ് എഞ്ചിനീയറിംഗ് കോളജ് മാനേജർ സുഭാഷ് വാസുവിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും പൊലീസിനെ കോടതി വിമർശിച്ചു. കേരളത്തില്‍ ആർക്കെതിരെയും കേസെടുത്ത് പ്രതിയാക്കാവുന്ന സാഹചര്യമാണെന്നായിരുന്നു വിമർശം. സുഭാഷ് വാസുവിന്‍റെ അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

TAGS :

Next Story