Quantcast

മോദിയെയും ക്രിസ്തുവിനെയും താരതമ്യം ചെയ്തതിന് തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസരിക്കൂ - കണ്ണന്താനത്തിന് ഒരു തുറന്ന കത്ത്

MediaOne Logo

admin

  • Published:

    25 May 2018 5:06 AM GMT

മോദിയെയും ക്രിസ്തുവിനെയും താരതമ്യം ചെയ്തതിന് തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസരിക്കൂ - കണ്ണന്താനത്തിന് ഒരു തുറന്ന കത്ത്
X

മോദിയെയും ക്രിസ്തുവിനെയും താരതമ്യം ചെയ്തതിന് തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസരിക്കൂ - കണ്ണന്താനത്തിന് ഒരു തുറന്ന കത്ത്

സര്‍, പാപക്കറയുള്ള ആ താരതമ്യം ഒഴിവാക്കാമായിരുന്നു. മനുഷ്യനും ദൈവവും ക്രിസ്തുവും ആന്‍റി ക്രൈസ്റ്റും എങ്ങനെ ഒരേ സ്വപ്നങ്ങള്‍ കാണാനും പങ്കിടാനുമാണ് - കത്ത് ചോദിക്കുന്നു.


മോദിയെയും ക്രിസ്തുവിനയും താരതമ്യം ചെയ്ത കേന്ദ്ര മന്ത്രി അള്‍ഫോണ്‍സ് കണ്ണന്താനത്തിന് ഒരു ഇന്ത്യന്‍ ക്രിസ്തുമത വിശ്വാസിയുടെ തുറന്ന കത്ത്, മോദിയെയോ യേശു ക്രിസ്തുവിനെയോ അല്ലെങ്കില്‍ രണ്ടു പേരെയുമോ തെറ്റായി മനസിലാക്കിയ ഒരാള്‍ക്ക് മാത്രമെ ഇരുവരും ഒരു സ്വപ്നമാണ് കണ്ടതെന്ന് അവകാശപ്പെടാന്‍ കഴിയുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന കത്ത് കണ്ണന്താനത്തിന് യഥാര്‍ഥത്തില്‍ ഇത് മനസിലാകാത്തതാണോ അതോ മനസിലാകാത്തതു പോലെ കാണിക്കുകയാണോ എന്ന സംശയം ഉന്നയിച്ചാണ് തുടങ്ങുന്നത്.

മോദിക്കും ക്രിസ്തുവിനുമിടയില്‍ ചില സമാനതകള്‍ വരച്ചിടാനാണ് താങ്കള്‍ ശ്രമിച്ചതെന്ന് അറിയാം. ( നിങ്ങള്‍ പിന്തുടരുന്ന അജണ്ട അനുസരിച്ച്) താങ്കള്‍ മുന്നോട്ടുവച്ച ഉദാഹരങ്ങള്‍ തന്നെ താങ്കളുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ്. പക്ഷേ സര്‍ ഒന്നു ചോദിക്കട്ടെ മോദിയോ ബിജെപിയോ ഏവരും തുല്യരായ ഒരു ഇന്ത്യ സ്വപ്നം കാണുന്നുണ്ടോ? ജാതി, മതം, ലിഗം എന്നിവയുടെ പേരില്‍ മാത്രം കൊല്ലപ്പെടുന്നവരുടെ കണക്ക് നോക്കൂ. ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച പോലെ സത്യത്തില്‍ അഴിമതിക്കെതിരെ പോരാടുന്നുണ്ടോ? കോര്‍പ്പറേറ്റുകള്‍ക്കായി അവരാല്‍ നയിക്കപ്പെടുന്ന സര്‍ക്കാരിനെയാണ് സാധാരണ പൌരനെന്ന നിലയില്‍ ഞാന്‍ കാണുന്നത്. ഫാസിസ്റ്റ് കോര്‍പ്പറേറ്റുകളല്ലേ സത്യത്തില്‍ ഇന്ത്യ ഭരിക്കുന്നത്? വ്യക്തി എന്ന നിലയില്‍ താങ്കളെ വളരെയേറെ അംഗീകരിക്കുന്ന ഒരാളാണ് ഞാന്‍. ജിവിതത്തിലും സമൂഹത്തിലും ഒഴുക്കിനെതിരെ നീന്തിയ വ്യക്തിയാണ് താങ്കള്‍, സര്‍, പാപക്കറയുള്ള ആ താരതമ്യം ഒഴിവാക്കാമായിരുന്നു. മനുഷ്യനും ദൈവവും ക്രിസ്തുവും ആന്‍റി ക്രൈസ്റ്റും എങ്ങനെ ഒരേ സ്വപ്നങ്ങള്‍ കാണാനും പങ്കിടാനുമാണ് - കത്ത് ചോദിക്കുന്നു.

അടുത്ത ഞായറാഴ്ച പള്ളിയില്‍ പോയി ഇക്കാര്യം ഏറ്രുപറഞ്ഞ് കുമ്പസരിക്കാന്‍ തയ്യാറാകണമെന്നും യേശു പൊറുക്കുമെന്ന് ഉറപ്പാണെന്നും കത്ത് പറയുന്നു. കൃത്രിമമായി കോര്‍പ്പറേറ്റുകളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരു സാമ്രാജ്യത്വത്തിന്‍റെ ഭക്തനാകുന്നതിലും നല്ലത് യേശുവിന്‍റെ ശിഷ്യനാകുന്നതാണ്. അത്തരത്തിലാകാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന പ്രാര്‍ഥനയോടെയാണ് കത്ത് അവസാനിക്കുന്നത്

TAGS :

Next Story