Quantcast

കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്തിയ ഓര്‍ഡിനന്‍സിന് സുപ്രിം കോടതിയുടെ സ്റ്റേ

MediaOne Logo

Khasida

  • Published:

    25 May 2018 3:02 AM GMT

കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്തിയ ഓര്‍ഡിനന്‍സിന് സുപ്രിം കോടതിയുടെ സ്റ്റേ
X

കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്തിയ ഓര്‍ഡിനന്‍സിന് സുപ്രിം കോടതിയുടെ സ്റ്റേ

180 വിദ്യാര്‍ഥികളെയും പുറത്താക്കാന്‍ കോടതി ഉത്തരവിട്ടു.

കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്തിയ ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്റ്റേ ചെയ്തു.
180 വിദ്യാര്‍ഥികളെയും പുറത്താക്കാന്‍ കോടതി ഉത്തരവിട്ടു. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനകേസ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഓര്‍ഡിനന്‍സ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇന്നലെ പാസാക്കിയ ബില്ലില്‍ ഗവർണര്‍ ഒപ്പുവെച്ചിട്ടില്ലല്ലോയെന്നും സുപ്രീംകോടതി ചോദിച്ചു.

വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍ നിര്‍ത്തിയാണ് ഈ കോളേജുകളിലെ പ്രവേശനത്തെ ക്രമവല്‍ക്കരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളിൽ 2016-17 കാലയളവിൽ മാനദണ്ഡങ്ങൾ മറികടന്നാണ് 180 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രവേശനം റദ്ദാക്കി. ഈ തീരുമാനം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. പഠനം വഴിമുട്ടിയെന്ന് വിദ്യാർത്ഥികള്‍ ചൂണ്ടിക്കാട്ടിയതോടെ പിന്നീട് സർക്കാർ ഓർഡിനൻസ് ഇറക്കുകയായിരുന്നു. ഈ ഓർഡിനൻസിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വിധി.

കേസ് പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞ തവണ സര്‍ക്കാരിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ ഓര്‍ഡിനന്‍ റദ്ദാക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അയക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്‍കി. ഇന്ന് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്കെത്തുമ്പോള്‍ ഈ ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്ന ബില്‍ നിയമസഭ പാസാക്കിയ സാഹചര്യമാണുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തിയാണ് തീരുമാനം കൈകൊണ്ടത് എന്ന വിശദീകരണമാകും സര്‍ക്കാര്‍ നല്‍കുക. ഓഡിനന്‍സ് നീക്കത്തിന് പിന്നില്‍ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, കേസ് സി.ബി.ഐ ക്ക് വിടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നേക്കും.

TAGS :

Next Story