എഫ്‍സിഐ ഗോഡൌണില്‍ നിന്ന് നേരിട്ട് ഭക്ഷ്യധാന്യം എടുക്കാനുള്ള സ്‍പ്ലൈകോയുടെ നീക്കം അട്ടിമറിക്കുന്നു
എഫ്‍സിഐ ഗോഡൌണില്‍ നിന്ന് നേരിട്ട് ഭക്ഷ്യധാന്യം എടുക്കാനുള്ള സ്‍പ്ലൈകോയുടെ നീക്കം അട്ടിമറിക്കുന്നു
കൊല്ലം എഫ്‍സിഐ ഗോഡൗണിൽ സപ്ലൈകോയുടെ ഭക്ഷ്യധാന്യങ്ങൾ തൊഴിലാളികൾ തടഞ്ഞു. രണ്ട് കൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്.
എഫ്‍സിഐ ഗോഡൗണിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യം എടുക്കാനുള്ള സപ്ലൈകോയുടെ നീക്കം അട്ടിമറിക്കുന്നു. കൊല്ലം എഫ്‍സിഐ ഗോഡൗണിൽ സപ്ലൈകോയുടെ ഭക്ഷ്യധാന്യങ്ങൾ തൊഴിലാളികൾ തടഞ്ഞു. രണ്ട് കൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്.
റേഷൻ മൊത്ത വിതരണക്കാരെ പൂർണ്ണമായും ഒഴുവാക്കി സിവിൽ സപ്ളൈസ് കോർപ്പറേഷന് നേരിട്ട് എഫ് സി ഐയിൽ നിന്ന് അരി എടുത്ത് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നേരിട്ടാണ് ഇപ്പോൾ പൈസ അടച്ച് അരി എടുക്കുന്നത്. എന്നാൽ തൊഴിലാളി സമരം കാരണം അരി എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസമായി സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥർ കൊല്ലത്തെ എഫ് സി ഐ ഗോഡൗണിൽ എത്തുന്നുണ്ടെങ്കിലും അരി ലഭിച്ചില്ല. തൊഴിലാളികള്‍ അരി ഇറക്കാന്‍ രണ്ട് കൂലി ആവശ്യപ്പെടുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒഴുവാക്കപ്പെട്ട റേഷൻ മൊത്ത വിതരണക്കാർ പുതിയ സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് എഫ് സി ഐ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും അതിനാലാണ് സമരം ചെയ്യുന്നതെന്നും തൊഴിലാളികളുടെ വാദം. നവംബർ ഒന്ന് മുതൽ നടപ്പിലായ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമാണ് റേഷൻ മൊത്തവ്യാപാരികളെ ഒഴുവാക്കി സിവിൽ സപ്ളൈസ് കോർപ്പറേഷൻ നേരിട്ട് അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. കൊല്ലം ജില്ലയിലാണ് ഇതിന്റെ പൈലറ്റ് പ്രൊജക്ട് നടപ്പാക്കുന്നത്.
Adjust Story Font
16