Quantcast

'മുഖ്യമന്ത്രി സ്ഥാനം വേണമെന്ന' തന്റെ അഭിമുഖം മാധ്യമ തെമ്മാടിത്തമെന്ന് വി എസ്

MediaOne Logo

admin

  • Published:

    26 May 2018 4:41 PM GMT

മുഖ്യമന്ത്രി സ്ഥാനം വേണമെന്ന തന്റെ അഭിമുഖം മാധ്യമ തെമ്മാടിത്തമെന്ന് വി എസ്
X

'മുഖ്യമന്ത്രി സ്ഥാനം വേണമെന്ന' തന്റെ അഭിമുഖം മാധ്യമ തെമ്മാടിത്തമെന്ന് വി എസ്

താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ വന്നിരിക്കുന്നതെന്ന്

താ ന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി വി എസ് അച്യുതാനന്ദന്‍. ദി ഇന്ത്യ ന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് വി എസിന്റെ പരാമര്‍ശം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് താ ന്‍ പറഞ്ഞതായുളള വാര്‍ത്ത അസംബന്ധമാണെന്ന് വിഎസ് പ്രതികരിച്ചു. പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസ് അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു.

ഇന്ന് പുറത്തിറങ്ങിയ ദ ഇന്ത്യ ന്‍ എക്സ്പ്രസ് പത്രത്തിലാണ് വിഎസ് അച്യുതാനന്ദന്റെ അഭിമുഖം.താ ന്‍ മുഖ്യമന്ത്രിയാകണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ എല്ലാ കാര്യവും തീരുമാനിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണെന്നും വിഎസ് പറഞ്ഞതായാണ് അഭിമുഖം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക കുറ്റമറ്റതല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അഭിമുഖത്തിലുണ്ട്. എന്നാല്‍ പരാമര്‍ശങ്ങള്‍ വി എസ് പാടേ നിഷേധിച്ചു.

പിന്നാലെ വി എസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടു താന്‍ മുഖ്യമന്ത്രിയാകണമെന്ന ചിന്ത ഉയര്‍ന്നുവരുന്നുണ്ടെന്ന് ശബ്ദരേഖയില്‍ വി എസ് സമ്മതിക്കുന്നുണ്ട്.

TAGS :

Next Story