Quantcast

കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ ജനുവരിയില്‍

MediaOne Logo

Subin

  • Published:

    26 May 2018 4:24 PM GMT

ഫെബ്രുവരി മാസം അവസാനത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകും

കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ ജനുവരിയില്‍ നടക്കും. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും പൂര്‍ത്തിയായതായും സെപ്തംബര്‍ അവസാനത്തോടെ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നും കിയാല്‍ എം.ഡി പി.ബാലകിരണ്‍ പറഞ്ഞു.

ഫെബ്രുവരി മാസം അവസാനത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകും. ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെന്ന നിലയില്‍ ഉന്നത സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 3400 മീറ്റര്‍ റണ്‍വെയാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. ഇതില്‍ 3050 മീറ്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു.

റണ്‍വേ നാലായിരം നീട്ടുന്നതിന്റെ ഭാഗമായുളള സര്‍വെ നടപടികളും ആരംഭിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 95000 ചതുരശ്രമീറ്ററില്‍ പാസഞ്ചര്‍ ടെര്‍മിടനലും 750 മീറ്ററില്‍ ഫ്‌ളൈഓവറും നിര്‍മ്മിച്ചിട്ടുണ്ട്. റണ്‍വേക്ക് പുറത്ത് 900 മീറ്ററില്‍ വെളിച്ച സംവിധാനവും ഉടന്‍ ഒരുക്കും. സുരക്ഷ അനുമതി ലഭിക്കാന്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഡിസംബര്‍ 31 നകം ഇതിനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. ജനുവരിയില്‍ പരീക്ഷണ പറക്കല്‍ നടത്താനാണ് തീരുമാനം.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ അനുമതികള്‍ ലഭ്യമായതിന് ശേഷം സെപ്തംബര്‍ അവസാനത്തോടെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കിയാല്‍ എം.ഡി പറഞ്ഞു.

TAGS :

Next Story