Quantcast

ജിഷയുടെ കൊലപാതകം: അയല്‍വാസി പിടിയില്‍

MediaOne Logo

admin

  • Published:

    26 May 2018 4:45 PM GMT

ജിഷയുടെ കൊലപാതകം: അയല്‍വാസി പിടിയില്‍
X

ജിഷയുടെ കൊലപാതകം: അയല്‍വാസി പിടിയില്‍

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിഷയെ ജിഷയെ കൊലപ്പെടുത്തിയത് ഒരാളാണെന്നും ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നിറങ്ങിയോടുന്നതിന് ദൃക്സാക്ഷികളുണ്ടെന്നും എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവ് പറഞ്ഞു. വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

#JusticeForJisha

പെരുമ്പാവൂരില്‍ ദലിത് പെണ്‍കുട്ടി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പൊലീസിന്റെ പിടിയിലായി. ജിഷയുടെ അയല്‍വാസിയാണ് കണ്ണൂരില്‍ നിന്നു പിടിയിലായത്. കസ്റ്റഡിയിലെടുത്തയാളെ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കണ്ണൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നതെന്ന് പൊലീസ് പറയുന്നു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. ഇതേസമയം, ഇയാള്‍ കേസില്‍ പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ജിഷയെ കൊലപ്പെടുത്തിയത് ഒരാളാണെന്നും ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നിറങ്ങിയോടുന്നതിന് ദൃക്സാക്ഷികളുണ്ടെന്നും എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവ് നേരത്തെ സൂചിപ്പിച്ചിരുന്നു. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ ആഭ്യന്തര സെക്രട്ടറി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പരിസരവാസികളായ രണ്ട് പേരെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് സംഭവുമായി ബന്ധമുണ്ടോ എന്നത് ചോദ്യംചെയ്യലിന് ശേഷമെ പറയാന്‍ സാധിക്കൂ എന്നാണ് പൊലീസ് വിശദീകരണം. അതേസമയം, ജിഷയെ കൊലപ്പെടുത്തിയത് ഒരാളാണെന്ന് എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവ് പറഞ്ഞു. ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നതിന് ദൃക്സാക്ഷിയുണ്ട്. ജിഷയുടെ നിലവിളി കേട്ടതായി മൊഴിയും ലഭിച്ചിട്ടുണ്ട്. ജിഷ കൊല ചെയ്യപ്പെട്ടു എന്നത് മാത്രമാണ് സ്ഥിരീകരണം. ബലാത്സംഗത്തിന് ഇരയായോ എന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമെ പറയാന്‍ സാധിക്കൂ. ഡല്‍ഹി നിര്‍ഭയ സംഭവുമായി ജിഷയുടെ കൊലപാതകം സാദൃശ്യപ്പെടുത്താനാവില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം, ജിഷയുടെ മാതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഡിവൈഎഫ്ഐ, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രശ്നം രാഷ്ട്രീയവത്കരിക്കുന്നത് ദുഖകരമാണെന്ന് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജിഷയുടെ കുടുംബത്തിനെ സഹായിക്കും. പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. ജിഷയുടെ കൊലപാതകം നടന്ന് ആറ് ദിവസം പൂര്‍ത്തിയാകുമ്പോള്‍ പ്രതിയെകുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പരമാവധി രണ്ട് ദിവസത്തിനകം തെളിവുകള്‍ ശേഖരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, ജിഷയുടെ കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍‌ അരങ്ങേറുകയാണ്.

ജിഷയുടെ കൊലപാതകം പുറത്തറിഞ്ഞ ഉടനെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. നിയമ വിദ്യാര്‍ഥിയായതിനാല്‍ ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അടുത്ത ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയായിരുന്നു. രണ്ട് സെന്റ് പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മയും താമസിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിഷയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

TAGS :

Next Story