Quantcast

സ്ത്രീകളെയും ഭിന്നലിംഗക്കാരെയും പരിഗണിച്ച ബജറ്റ്

MediaOne Logo

Khasida

  • Published:

    26 May 2018 8:06 PM GMT

സ്ത്രീകളെയും ഭിന്നലിംഗക്കാരെയും പരിഗണിച്ച ബജറ്റ്
X

സ്ത്രീകളെയും ഭിന്നലിംഗക്കാരെയും പരിഗണിച്ച ബജറ്റ്

60 കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയൊരു കീഴ്വഴക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ട്രാന്‍സ്‍ജെന്‍ഡേഴ്‍സിനും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവര്‍ക്കും ഊര്‍ജം നല്‍കുന്നതാണ് ധനമന്ത്രി തോമസ് ഐസകിന്റെ പുതിയ ബജറ്റ്. 60 കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയൊരു കീഴ്വഴക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഭിന്നലിംഗക്കാര്‍ക്കായി 68 കോടിയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ ഭിന്നലിംഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക സഹായം അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

കൂടാതെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു. ജന്‍ഡര്‍ ബജറ്റിങ് പുനഃസ്ഥാപിക്കും. അതുപ്രകാരം ബജറ്റിന്റെ പത്ത് ശതമാനമാണ് സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി നീക്കി വെക്കുക. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ വിദ്യാര്‍ത്ഥിനി സൗഹൃദ ടോയ്‍ലറ്റുകള്‍, മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ ഭാഗമായി പൊതു ടോയ്‍ലറ്റുകള്‍, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ ഫ്രഷ്അപ് സെന്ററുകളും തുടങ്ങും. ഫ്രെഷ് അപ് സെന്ററുകള്‍ക്കായി 50 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

ജെന്‍ഡര്‍ പാര്‍ക്കുകള്‍ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും ഹാജരാക്കും. നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ വകയിരുത്തി.

കുടുംബശ്രീക്കായി 200 കോടി രൂപയും നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കുന്നതിനായി 50 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. അംഗന്‍വാടി അധ്യാപികമാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

TAGS :

Next Story