Quantcast

സാബുവിന് അധ്യാപനം വെറുമൊരു ജോലിയല്ല

MediaOne Logo

Jaisy

  • Published:

    27 May 2018 7:44 AM GMT

സാബുവിന് അധ്യാപനം വെറുമൊരു ജോലിയല്ല
X

സാബുവിന് അധ്യാപനം വെറുമൊരു ജോലിയല്ല

പഠിപ്പിക്കുന്ന കാര്യങ്ങള്‍ കുട്ടികളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവരെ പ്രാപ്തരാക്കുന്ന അധ്യാപകനാണ് സാബു

ഇടുക്കി വെള്ളാരം കുന്ന് സ്കൂള്‍ അധ്യാപകന്‍ സാബു തോമസിന് അധ്യാപനം വെറുമൊരു ജോലിയല്ല. പഠിപ്പിക്കുന്ന കാര്യങ്ങള്‍ കുട്ടികളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവരെ പ്രാപ്തരാക്കുന്ന അധ്യാപകനാണ് സാബു. കുട്ടികളേക്കാള്‍ മുന്‍പേ ആ പാഠങ്ങളെല്ലാം സ്വന്തം ജീവിതത്തിലും സാബു നടപ്പാക്കും.

സാബു തോമസെന്ന അധ്യാപകന്റെ ക്ലാസില്‍ എല്ലാം പ്രായോഗിക പാഠങ്ങളാണ്. തിയറി നന്നേ കുറവ്. ഇതുപോലുള്ള പാഠങ്ങള്‍. ദുര്‍ബലരോട് സഹാനുഭൂതി വെണമെന്ന് കുട്ടികളെ പഠിപ്പിക്കാന്‍, അരക്ക് താഴെ തളര്‍ന്ന യുവാവിന് സ്വന്തം സ്ഥലത്തുനിന്ന് മൂന്ന് സെന്റ് പകുത്തുകൊടുത്തു സാബു തോമസ്. സ്കൂളിനടുത്തുള്ള അനാഥ മന്ദിരത്തില്‍ ഉച്ചഭക്ഷണം എത്തിക്കുന്നതും സാബു തന്നെ. ഇതിലെല്ലാം കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുമുണ്ട്.

സാബു നേതൃത്വം നല്‍കുന്ന സ്കൂള്‍ എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലും ഇത്തരം അപൂര്‍വ മാതൃകകളുണ്ട്. പേരിനൊരു സേവനമല്ല ഇവരുടെ പ്രവര്‍ത്തന ശൈലി. കുമളിയിലെ ഗാന്ധി പാര്‍ക്ക് എല്ലാ മാസവും വൃത്തിയാക്കുന്നത് ഈ മാഷും കുട്ടികളുമാണ്. വീടില്ലാത്ത് കുട്ടികള്‍ക്കായി വീടു നിര്‍മ്മിച്ച് നല്‍കുകയാണ് ഇനി ലക്ഷ്യമിടുന്ന പദ്ധതി. അതുകൊണ്ട് തന്നെ വെള്ളാരം കുന്ന് സെന്റ്. മേരീസ് ഹൈയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യാപകന്‍ വെറുമൊരു മാഷല്ല. ജീവിതം പഠിപ്പിക്കുന്ന വലിയ പാഠ പുസ്തകമാണ്.

TAGS :

Next Story