സംസ്ഥാനത്തിന്റെ വികസ ചര്‍ച്ചയില്‍ നിര്‍ദേശങ്ങളുമായി ജനകീയ സമര സംഘടനകളുടെ സംഗമം
സംസ്ഥാനത്തിന്റെ വികസ ചര്‍ച്ചയില്‍ നിര്‍ദേശങ്ങളുമായി ജനകീയ സമര സംഘടനകളുടെ സംഗമം
ജനകീയ സമരങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സോളിഡാരിറ്റി സംഗമം സംഘടിപ്പിച്ചത്. തിരുവനന്തപുരം വിജെടി ഹാളിലായിരുന്നു പരിപാടി
സംസ്ഥാനത്തിന്റെ വികസ ചര്‍ച്ചയില്‍ ജനകീയ സമരങ്ങളുടെ അനുഭവങ്ങളും ഉള്‍പ്പെടുത്തണമെന്ന് ജനകീയസമരങ്ങളുടെ സംഗമം ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലും പരിസ്ഥിതി നാശവും മാത്രമായി വികസനം ചുരുങ്ങരുതെന്നും സംഗമത്തില്‍ അഭിപ്രായം ഉയര്‍ന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റാണ് ജനകീയസമരങ്ങളുടെ സംഗമം സംഘടിപ്പിച്ചത്.
ജനകീയ സമരങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സോളിഡാരിറ്റി സംഗമം സംഘടിപ്പിച്ചത്. തിരുവനന്തപുരം വിജെടി ഹാളിലായിരുന്നു പരിപാടി. സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ മാനിഫെസ്റ്റോ സംഗമത്തില്‍ പ്രകാശനം ചെയ്തു. ജനകീയ സമര പ്രവര്‍ത്തകര്‍ക്ക് മേല്‍ ചുമത്തിയ അന്യായ കേസുകള്‍ പിന്‍വലിക്കുക, പരിസ്ഥിതി സൌഹൃദപരമായ വ്യവസായ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുക, ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള ഗൈല്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോയിലുണ്ട്.. അടിച്ചേല്‍പ്പിക്കപ്പെടുന്ന വികസനമല്ല സമൂഹത്തിന് വേണ്ടതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കീര്‍ അഭിപ്രായപ്പെട്ടു
എന്‍ഡോസള്‍ഫാന്‍ സമരസമിതി, ദേശീയ പാതസമര സമിതി, പശ്ചിമഘട്ട സമരസമിതി, പ്ലാച്ചിമട സമര സമിതി തുടങ്ങി എഴുപതോളം ജനകീയ സമര സംഘടനകള്‍ സംഗമത്തില്‍ പങ്കെടുത്തു.
Adjust Story Font
16