Quantcast

'മലാല, അക്ഷരങ്ങളുടെ മാലാഖ' സൂര്യ ഫെസ്റ്റിവലില്‍

MediaOne Logo

Alwyn

  • Published:

    27 May 2018 4:32 AM GMT

മലാല, അക്ഷരങ്ങളുടെ മാലാഖ സൂര്യ ഫെസ്റ്റിവലില്‍
X

'മലാല, അക്ഷരങ്ങളുടെ മാലാഖ' സൂര്യ ഫെസ്റ്റിവലില്‍

സ്കൂള്‍ കലോത്സവ വേദികളിലെ താരമായിരുന്ന നിഹാരിക എന്ന മിടുക്കിയാണ് മലാലയായി പകര്‍ന്നാടിയത്.

നൊബേല്‍ ജേത്രി മലാല യൂസുഫ് സായിയുടെ ജീവിതം ആവിഷ്കരിക്കുന്ന ഏകാങ്ക നാടകം സൂര്യ ഫെസ്റ്റിവലില്‍ കാണികളുടെ കയ്യടി നേടി. സ്കൂള്‍ കലോത്സവ വേദികളിലെ താരമായിരുന്ന നിഹാരിക എന്ന മിടുക്കിയാണ് മലാലയായി പകര്‍ന്നാടിയത്.

അക്ഷരം നിഷേധിക്കുന്ന ഭീകരതയ്‌ക്കെതിരെ ഉയര്‍ന്ന കരുത്തുറ്റ ശബ്ദം, വെടിയുണ്ടകളെ തോല്‍പിച്ച നിശ്ചയദാര്‍ഢ്യം, 14 വയസ് മാത്രം പ്രായമുള്ള മലാലയെന്ന പെണ്‍കുട്ടിയുടെ ധീരമായ പോരാട്ടം ഒരു മണിക്കൂര്‍ കൊണ്ട് അരങ്ങിലെത്തിച്ചു. മലാല മാത്രമല്ല, ഭീകരനായും സ്വാത് താഴ്‌വരയിലെ മുത്തശ്ശിയായും സ്കൂള്‍ പ്രിന്‍സിപ്പാളായും നിഹാരിക മാറി. ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍ +1 വിദ്യാര്‍ഥിനിയായ നിഹാരിക മലാലയുടെ നാടകം അവതരിപ്പിക്കുന്ന അമ്പത്തിയാറാമത് വേദിയാണ് സൂര്യ ഫെസ്റ്റിവല്‍.

TAGS :

Next Story