വടക്കാഞ്ചേരി കൂട്ടബലാത്സംഗം: അന്വേഷണത്തില്‍ ജാഗ്രത കുറവ് ഉണ്ടായതായി പൊലീസ് വിലയിരുത്തല്‍
വടക്കാഞ്ചേരി കൂട്ടബലാത്സംഗം: അന്വേഷണത്തില്‍ ജാഗ്രത കുറവ് ഉണ്ടായതായി പൊലീസ് വിലയിരുത്തല്‍
ഐജി നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും
നഗരസഭാ കൌണ്‍സിലര്‍ ഉള്‍പ്പെട്ട കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കുന്നതില്‍ ജാഗ്രതകുറവുണ്ടായെന്ന് പൊലീസ് വിലയിരുത്തല്‍. തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ കേസ് വീണ്ടും അന്വേഷിക്കും. ആരോപണ വിധേയനായ കൌണ്‍സിലര്‍ ജയന്തനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റി ഏരിയ ഘടകത്തിന് നിര്‍ദേശം നല്‍കി.
കേസന്വേഷണത്തിന്റെ ഭാഗമായി ഐജി എം ആര്‍ അജിത് കുമാര്‍ ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് ജാഗ്രതക്കുറവുണ്ടായതായി വിലയിരുത്തിയത്. രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട കേസ് വേണ്ടത്ര ജാഗ്രതയോടെയല്ല പൊലീസ് കൈകാര്യം ചെയ്തത്. അതിനാല്‍ പരാതി തുടക്കം മുതല്‍ അന്വേഷിക്കാനാണ് തീരുമാനം. ഗുരുവായൂര്‍ എസിപിക്കാണ് അന്വേഷണ ചുമതലയെങ്കിലും ഐജി മേല്‍നോട്ടം വഹിക്കും.
അന്വേഷണ സംഘത്തില്‍ ഉന്നത വനിതാ ഉദ്യോഗസ്ഥയെയും ഉള്‍പ്പെടുത്തും. പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. കുറ്റാരോപിതനായ പി എന്‍ ജയന്തനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യുന്നതിന് സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി യോഗം വിളിച്ചു. നടപടിക്കായി സംസ്ഥാന നേതൃത്വവും നിര്‍ദേശം നല്‍കിയതായാണ് സൂചന. കൌണ്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ജയന്തനോട് ആവശ്യപ്പെട്ടേക്കും. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. ജയന്തന്‍ രാജി വെക്കണവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
Adjust Story Font
16