തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി
ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചത് അല്‍പ്പത്തത്തിന്റെ അങ്ങേയറ്റമാണ്. ഒരു പ്രധാനമന്ത്രിയും ഇത്രയും താഴാന്‍ പാടില്ലെന്നും മുഖ്യമന്ത്രി
തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അത് മനസിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണ്.
സ്ഥാനത്ത് ഇരുന്ന് ജനാധിപത്യവിരുദ്ധ നിലപാടുകളാണ് നരേന്ദ്രമോദി സ്വീകരിക്കുന്നത്. അത് കണ്ട് കേരളത്തിലും ആര്‍എസ്എസുകാര്‍ ഉറഞ്ഞുതുള്ളുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെച്ചേക്കില്ലെന്ന നിലപാടിലാണ്. ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചത് അല്‍പ്പത്തത്തിന്റെ അങ്ങേയറ്റമാണ്. ഒരു പ്രധാനമന്ത്രിയും ഇത്രയും താഴാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു
Adjust Story Font
16