Quantcast

വേങ്ങരയില്‍ വോട്ട് പിടിക്കാന്‍ ഇത്തവണ അപരന്മാരില്ല

MediaOne Logo

Sithara

  • Published:

    27 May 2018 7:02 AM GMT

വേങ്ങരയില്‍ വോട്ട് പിടിക്കാന്‍ ഇത്തവണ അപരന്മാരില്ല
X

വേങ്ങരയില്‍ വോട്ട് പിടിക്കാന്‍ ഇത്തവണ അപരന്മാരില്ല

മുന്നണി സ്ഥാനാര്‍ത്ഥികളുടേതിന് സമാനമായ പേരുള്ള ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.

വേങ്ങരയില്‍ ഇക്കുറി പോരാട്ടം അപരന്‍മാരില്ലാതെ. മുന്നണി സ്ഥാനാര്‍ത്ഥികളുടേതിന് സമാനമായ പേരുള്ള ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. അപരന്‍മാര്‍ വോട്ട് ചോര്‍ത്തുമെന്ന ആശങ്കയില്ലാതെയാണ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം.

അപരന്‍മാര്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദനയാകാത്ത തെരഞ്ഞെടുപ്പ് അടുത്തെങ്ങും ഉണ്ടായിട്ടില്ല. ഉപതെരഞ്ഞെടുപ്പാണെങ്കില്‍ പറയുകയും വേണ്ട. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ബിജെപി നേതാവ് കെ സുരേന്ദ്രനുമൊക്കെ അപരന്‍മാരുടെ പാര ശരിക്കുമേറ്റവരാണ്. അടുത്തിടെ നടന്ന മലപ്പുറം ഉപതരെഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടേയും എം ബി ഫൈസലിന്‍റേയും അപരന്‍മാര്‍ ആയിരത്തിലധികം വോട്ട് പിടിച്ചിരുന്നു.

എന്നാല്‍ ഇക്കുറി അപരന്‍മാരില്ലാതെയാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പോര് കനക്കുന്നത്. ഇതിന്‍റെ ആശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍. അപരനുണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന് പ്രശ്നമില്ല. ഇനി പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ആശയക്കുഴപ്പമൊന്നും വേണ്ടല്ലോയെന്ന ആശ്വാസമാണ് വേങ്ങരക്കാര്‍ക്കുള്ളത്.

TAGS :

Next Story