ഹര്‍ത്താലിനെതിരെ മുക്കാലിയില്‍ കിടന്ന് സമരം
കയ്യും കാലും കൂട്ടികെട്ടി കണ്ണ് മൂടികെട്ടി മുക്കാലിയില്‍ കിടന്നാണ് ഡേവിസ് ചിറമ്മലിന്റെ പ്രതിഷേധം
ഹര്‍ത്താലിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മല്‍ . കയ്യും കാലും കൂട്ടികെട്ടി കണ്ണ് മൂടികെട്ടി മുക്കാലിയില്‍ കിടന്നാണ് ഡേവിസ് ചിറമ്മലിന്റെ പ്രതിഷേധം
ഹര്‍ത്താലുകള്‍ വലിയ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാണ് കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാനായ ഫാ ഡേവിസ് ചിറമ്മല്‍ പ്രതിഷേധിക്കുന്നത്. കയ്യും കാലും കൂട്ടികെട്ടിയ ശേഷം കണ്ണ് മൂടി മുക്കാലിയില്‍ കിടന്നാണ് സമരം. തൃശൂര്‍ വൈലത്തൂരിലെ പള്ളിയില്‍ രാവിലെ പത്തിന് തുടങ്ങിയ പ്രതിഷേധം വൈകീട്ട് അഞ്ച് വരെ തുടരും
പ്രാദേശികമായും അല്ലാതെയും പത്ത് മാസത്തിനുള്ളില്‍ നൂറാമത്തെ ഹര്‍ത്താലാണിതെന്ന് ഫാദര്‍ പറയുന്നു. രോഗികളാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നതെന്നും ഇതൊഴിവാക്കാനാണ് സഹന സമരമാണ് പ്രതിഷേധമെന്നും ഡേവിസ് ചിറമ്മല്‍ പറഞ്ഞു.
Adjust Story Font
16