Quantcast

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിവിപാറ്റ് വേണമെന്ന് ഹരജി

MediaOne Logo

Sithara

  • Published:

    27 May 2018 12:08 PM GMT

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിവിപാറ്റ് വേണമെന്ന് ഹരജി
X

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിവിപാറ്റ് വേണമെന്ന് ഹരജി

വിവിപാറ്റ് സ്ളിപ്പുകൾ വോട്ടിംഗ് മെഷീനിലെ കണക്കുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ചെങ്ങന്നൂർ മണ്ഡലം കൺവീനർ രാജീവ് പള്ളത്താണ് ഹരജി നൽകിയത്.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വിവിപാറ്റ് മെഷീനുകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. വിവിപാറ്റ് സ്ളിപ്പുകൾ വോട്ടിംഗ് മെഷീനിലെ കണക്കുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ചെങ്ങന്നൂർ മണ്ഡലം കൺവീനർ രാജീവ് പള്ളത്താണ് ഹരജി നൽകിയത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ഇത് സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. തിങ്കളാഴ്ച ഹരജി ഹൈക്കോടതി പരിഗണിച്ചേക്കും.

TAGS :

Next Story