മുഖം മറയ്ക്കാതെ അമീറിനെ കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു
ജൂലൈ പതിമൂന്നുവരെയാണ് റിമാന്‍ഡ്. ഒന്നും പറയാനില്ലെന്ന് പ്രതി കോടതിയില്‍
ജിഷ വധക്കേസ് പ്രതി അമീർ ഉല്‍ ഇസ്ലാമിനെ അടുത്തമാസം 13 രെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മുഖം മറയ്ക്കാതെയാണ് പ്രതിയെ പെരുമ്പാവൂര്‍ കോടതിയിലെത്തിച്ചത്. ആയുധം കണ്ടെടുത്തെങ്കിലും വസ്ത്രം കണ്ടെത്താനായിട്ടില്ലെന്ന്പൊലീസ് കോടതിയെ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3:50 ഓടെയാണ് പൊലീസ് വാനിൽ പ്രതി അമീറിനെ പെരുമ്പാവൂര്‍ കോടതിയിലെത്തിച്ചത്. മുഖം മറയ്ക്കാതെ വേണം പ്രതിയെ ഹാജരാക്കേണ്ടത് എന്ന കോടതിയുടെ കര്‍ശനനിര്‍ദേശത്തെ തുടർന്ന് മുഖാവരണം ഇല്ലാതെയാണ് പ്രതിയെ ഹാജരാക്കിയത്.
കോടതിയിൽ ഒന്നും ബോധിപ്പിക്കാനില്ലെന്ന് പ്രതി അറിയിച്ചു. തുടർന്ന് കോടതി പ്രതിയെ അടുത്തമാസം 13 വരെ റിമാൻറ്റ് ചെയ്തു. പ്രതിയോട് ജയിലിൽവെച്ച് സംസാരിക്കാൻ അനുമതിതേടി പ്രതിഭാഗം അഭിഭാഷകന്‍ കോടതിയിൽ അപേക്ഷ നൽകി. കൊലക്കുപയോഗിച്ച ആയുധം കണ്ടെത്തിയതായും സാക്ഷികൾ പ്രതിയെ തിരിച്ചുറിഞ്ഞതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കി. എന്നാല്‍ വസ്ത്രം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കുറുപ്പംപടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കത്തിയും ചെരുപ്പും കസ്റ്റഡിയിൽ വാങ്ങി പ്രതിയെ കാണിച്ച് പൊലീസ് തെളിവെടുത്തിരുന്നു.
Adjust Story Font
16