Quantcast

വട്ടിയൂര്‍ക്കാവ് മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ കെ മുരളീധരന്‍

MediaOne Logo

admin

  • Published:

    28 May 2018 1:19 PM GMT

വട്ടിയൂര്‍ക്കാവ് മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ കെ മുരളീധരന്‍
X

വട്ടിയൂര്‍ക്കാവ് മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ കെ മുരളീധരന്‍

ടി.എന്‍ സീമയാണ് ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. താമര വിരിയ്ക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്നത് കുമ്മനം രാജശേഖരനേയും.

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മണ്ഡലം നിലര്‍ത്താനാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് വര്‍ഷം വട്ടിയൂര്‍ക്കാവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് വോട്ടുപിടുത്തം. കുടുംബയോഗങ്ങളും, പൊതുപരിപാടികളും വിളിച്ചുകൂട്ടി നടത്തുന്ന ഒന്നാംഘട്ട പ്രചരണം പകുതി പിന്നിട്ടു.

ഒരു പാര്‍ട്ടിയുടേയും കുത്തകയല്ല തിരുവനന്തപുരം നോര്‍ത്തെന്ന് പേരുണ്ടായിരുന്ന ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലം. വോട്ടര്‍മ്മാരില്‍ ബഹുഭൂരിപക്ഷവും നഗരവാസികളാണ്. സര്‍ക്കാര്‍ ജീവനക്കാരും കുറേയുണ്ട്. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഭരിക്കുന്ന കക്ഷിയുടെ എം.എല്‍.എയാകും വട്ടിയൂര്‍ക്കാവിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുക. ത്രികോണ പോരാട്ടമാണ് നടക്കുന്നതെങ്കിലും ഇത്തവണയും വിജയിച്ച് കയറുമെന്നാണ് നിലവിലെ എം.എല്‍.എ കെ മുരളീധരന്റെ വിശ്വാസം. ടി.എന്‍ സീമയാണ് ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. താമര വിരിയ്ക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്നത് കുമ്മനം രാജശേഖരനേയും.

മത്സരം ശക്തമായതിനാല്‍ മുക്കിലും മൂലയിലുമെത്തി വോട്ട് ചോദിക്കുന്നുണ്ട് കെ.മുരളീധരന്‍. പരമാവധി വോട്ടര്‍മ്മാരെയും നേരില്‍ കാണാനാണ് ശ്രമം. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കെ. മുരളീധരനിലൂടെ വട്ടിയൂര്‍ക്കാവിന് മന്ത്രിയെ ലഭിക്കുമെന്ന പ്രചരണവും സജീവമായുണ്ട്. വരും ദിവസങ്ങളില്‍ കേന്ദ്ര-സംസ്ഥാന നേതാക്കളും കൈപ്പത്തിക്ക് വോട്ട് തേടി മണ്ഡലത്തിലിറങ്ങും. താരങ്ങളെ ഇറക്കാനും പദ്ധതിയുണ്ട്. ഇതിനിടയില്‍ സഹോദരി പത്മജ വേണുഗോപാല്‍ മത്സരിക്കുന്ന ത്യശ്ശൂരിലും കെ.മുരളീധരന്‍ പ്രചരണത്തിന് പോവുന്നുണ്ട്.

TAGS :

Next Story