Quantcast

തമിഴ്നാട് വഴി പോകുന്ന വാഹന യാത്രക്കാര്‍ അറിയാന്‍ ഒരു അനുഭവ കുറിപ്പ്

MediaOne Logo

Jaisy

  • Published:

    28 May 2018 3:45 PM GMT

തമിഴ്നാട് വഴി പോകുന്ന വാഹന യാത്രക്കാര്‍ അറിയാന്‍ ഒരു അനുഭവ കുറിപ്പ്
X

തമിഴ്നാട് വഴി പോകുന്ന വാഹന യാത്രക്കാര്‍ അറിയാന്‍ ഒരു അനുഭവ കുറിപ്പ്

ഇന്ത്യയില്‍ തന്നെ ഉള്ള തമിഴ്നാട്ടിലേക്ക് എങ്ങിനെ സുരക്ഷിതമായി കുടുംബസമേതം യാത്ര പോകുമെന്നാണ് ബാലു ചോദിക്കുന്നത്

കേരളത്തിന് പുറത്ത് കടന്നാല്‍ റോഡുകള്‍ നല്ലതാണെങ്കിലും പലപ്പോഴും യാത്രകള്‍ ദുഷ്കരമാണ്. എപ്പോഴും ജാഗ്രതയോടെ വേണം വണ്ടിയോടിക്കാന്‍. ഒന്നാമത് നമുക്ക് അത്ര പരിചിതമല്ലാത്ത സ്ഥലങ്ങള്‍, രണ്ടാമത് വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങള്‍...ചെന്നൈ യാത്രയില്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ ബാലു കൈലാസം. ഇന്ത്യയില്‍ തന്നെ ഉള്ള തമിഴ്നാട്ടിലേക്ക് എങ്ങിനെ സുരക്ഷിതമായി കുടുംബസമേതം യാത്ര പോകുമെന്നാണ് ബാലു ചോദിക്കുന്നത്. എണ്ണായിരത്തിലധികം ഷെയറുകള്‍ ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ഓർമ്മപ്പെടുത്തൽ

തമിഴ്നാട് വഴി പോകുന്ന വാഹന യാത്രക്കാർ അറിയാൻ ഒരു അനുഭവ കുറിപ്പ്

12-6-2017 നു തൃശ്ശൂർ നിന്നു ചെന്നൈക്കു കാലത്തേ പുറപ്പെട്ടു കാരണം അർദ്ധരാത്രികളിൽ തമിഴ്നാട് യാത്ര അത്ര സുരക്ഷിതമല്ലെന്ന് മാധ്യമങ്ങളിൽ നിന്നറഞ്ഞിരുന്നു പ്രത്യേകിച്ച് കുടുബങ്ങളുമായി

എന്റെ യാത്ര സേലം വില്ലുപുരം വഴിയായിരുന്നു

ചെന്നൈക്കു 65 കിമീ മുന്നേ അതായത് അവസാന ടോൾ ബൂത്തായ പറനൂർ നു 15 കിമീ മുന്നേ പാതാളം പോലീസ് സ്റ്റേഷൻ ഏരിയ അത്യാവശ്യം വണ്ടികളുള്ള സമയത്ത് ഞാൻ നടുവിലുള്ള ലൈനിൽ കൂടി വരുമ്പോൾ ഒരു ചെറിയ ജഞ്ഷൻ കുറച്ചു ലോറികളും പാർക്ക് ചെയ്തിട്ടുണ്ട് അവിടെ പിന്നെ ലൈറ്റും ഉണ്ട് അവിടെ എന്നിടുപ്പോലും ഞാൻ സൈഡിലേക്ക് എന്തുകൊണ്ടോ നോക്കിയപ്പോൾ രണ്ട് യുവാക്കൾ നിൽക്കുന്നു ഒരുത്തൻ കൈ കൊണ്ടു ഉന്നം നോക്കി നിന്നു റോഡിലേക്ക് അത്യാവശ്യം വലിയ കല്ലാണെന്ന് തോന്നുന്ന ഒരു വസ്തു അഞ്ഞെറിഞ്ഞു എന്തോ നിർഭാഗ്യത്തിനു വലിയ ശബ്ദത്തോടെ എന്റെ വണ്ടിയിലാണ് കൊണ്ടത് എന്നാൽ എന്റെ വാഹന യാത്രികർ കുടുബമായതു കൊണ്ട് അവിടെ നിർത്തി അവരോട് തർക്കിക്കാനോ മറ്റോ മുതിർന്നില്ല ഞാൻ ഒരു പക്ഷെ അവർ അതാണ് ചിലപ്പോൾ ഉദ്ദേശിച്ചതും എന്റെ പിന്നിലുള്ള വാഹന ക്കാരും ചിലപ്പോളിത് കണ്ടിരിക്കാം ......

നമ്മൾ അവിടെ നിറുത്തി എങ്കിൽ ആ ഭാഗത്തുള്ളവർ അവരുടെ ആൾക്കാരായിരിക്കും ചിലപ്പോൾ അവർ കൈയ്യേറ്റത്തിനു മുതിർന്നു നമ്മടെ കയ്യിലുള്ളതു തടിപ്പറിച്ചു കടന്നു കളഞ്ഞാലോ എന്നു വിചാരിച്ചു അവിടെ നിറുത്താതെ മനസ്റ്റിൽ വല്ലാത്ത വിഷമത്തോടെ പോന്നു വാഹനമായാൽ അപകടങ്ങളുണ്ടാവാം അറിയാം അത് സ്വാഭാവികമാണ് എന്നാൽ ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

അടുത്ത ടോൾ ബൂത്തിൽ പറഞ്ഞപ്പോർ 10 കി.മീ ന്നപ്പുറം അല്ലേ അവർക്കെന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളൂ ന്നു പറഞ്ഞ് ഒഴിഞ്ഞു പിന്നെ ഹൈവേ പോലീസിനോട് പരാതിപ്പെടാൻ പറഞ്ഞു ഞാൻ നോക്കി 50 കി.മീ ഹൈവേയിൽ ഒരു ഹൈവേ പോലീസ് വാഹനവും കണ്ടില്ല ....

എന്തോ ഒരു ഭാഗ്യത്തിന്നു എന്റെ വാഹനത്തിന്റെ പിന്നിലെ ഡോറിന്റെ ബീഡീങ്ങിന്റെ അവസാനമാ ആ കുരുത്തം കെട്ടവന്റെ ഏറ് കൊണ്ടെത് എങ്ങാനും ആ ഏറ് മുന്നിലത്തെയോ സൈഡിലേയോ ഗ്ലാസിൽ കൊണ്ടിരുന്നെങ്കിലോ.......

ഇത് ചിലപ്പോൾ എനിക്കു മാത്രമുണ്ടായ അനുഭവമാകില്ല പലർക്കും ഉണ്ടായിട്ടുണ്ടാകാം ആരും പരാതി പറഞ്ഞിട്ടുണ്ടാകില്ല അധികൃതരോട് , അല്ല പരാതിപ്പെട്ടിട്ടും ഒരു കാര്യവുമില്ല കാരണം ഇത് കേരളമല്ല തമിഴ്നാടാണ്
കേരള പോലീസല്ല തമിഴ്നാട് പോലീസാണ്

നമ്മുടെ നാട്ടിലാണെങ്കിൽ പുറമെ നിന്നു വരുന്ന ആരായാലും ഒരു പരാതി കൊടുത്താൽ ഉടൻ അന്വേഷണമുണ്ടാകും ....

ഇനി നമ്മൾ എങ്ങിനെ ഇന്ത്യയിൽ തന്നെ ഉള്ള തമിഴ് നാട്ടിലേക്ക് സുരക്ഷിതമായി കുടുംബമായി യാത്ര പോകും .....

നമ്മുടെ വാഹനത്തിനു സംഭവിച്ച കേടുപാടുകൾക്ക് ആര് സമാധാനം പറയും പാർട്ടിക്കാരുടെ കൈയിൽ നിന്നു ഈടക്കാൻ പറ്റില്ലല്ലോ പിന്നെ.........

ഊ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക കേരള മുഖ്യമന്ത്രിക്കും DGP ക്കും എത്തിക്കുക പറ്റുമെങ്കിൽ തമിഴ് നാട്ടിലുള്ള സുഹൃത്തുക്കൾ അവരുടെ ഭാഷയിൽ അവിടത്തെ അധികൃതരുടെ മുന്നിലലെത്തിക്കുക പറ്റിയാൽ തമിഴ്നാട് ആഭ്യന്തര മന്ത്രിക്ക് .... ഇത് എന്റെ മാത്രം വിഷമമോ പരാതിയോ ആയി ക്കാണാതെ നമ്മുടെ എല്ലാവരുടേതായി കാണു ......ഒന്നു ഞാൻ പറയുന്നു കേരളത്തിൽ പുറത്തു നിന്നു വരുന്ന ഏതൊരാൾക്കും ഇങ്ങനെയുള്ള അനുഭവം നമ്മുടെ നാട്ടിൽ നിന്നുണ്ടാവില്ല അത് ഉറപ്പാണ്

ഈ post മാക്സിമം ഷെയർ ചെയ്യുക തമിഴ് നാട്ടിലുള്ള സുഹൃത്തുക്കൾ തമിഴിൽ എഴുതി ഉദ്യോഗസ്തരുടെ മുന്നിലെത്തിക്കുക

Shared route
From Paranur to PADALAM POLICE STATION via NH32.

15 min (15 km)
16 min in current traffic

1. Head north-east on NH32
2. Make a U-turn
3. Make a U-turn
4. Arrive at location: PADALAM POLICE STATION

For the best route in current traffic visit https://goo.gl/maps/u8G8T79Uu462

TAGS :

Next Story