Quantcast

നാട്ടുകാര്‍ക്ക് തീരാദുരിതമായി ബ്രഹ്മപുരം പ്ലാന്റ്

MediaOne Logo

Subin

  • Published:

    28 May 2018 8:06 PM GMT

നാട്ടുകാര്‍ക്ക് തീരാദുരിതമായി ബ്രഹ്മപുരം പ്ലാന്റ്
X

നാട്ടുകാര്‍ക്ക് തീരാദുരിതമായി ബ്രഹ്മപുരം പ്ലാന്റ്

മഴക്കാലമായതോടെ പ്ലാന്റില്‍ നിന്നുള്ള വെള്ളം പ്രദേശത്ത് ഒഴുകിപ്പരക്കുന്നത് മൂലം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായല്ല നടക്കുന്നതെന്ന ആരോപണവും ഉണ്ട്.

എറണാകുളം ജില്ലയുടെ മാലിന്യം പേറുന്ന ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് നാട്ടുകാര്‍ക്ക് തീരാ ദുരിതമാണ്. മഴക്കാലമായതോടെ പ്ലാന്റില്‍ നിന്നുള്ള വെള്ളം പ്രദേശത്ത് ഒഴുകിപ്പരക്കുന്നത് മൂലം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായല്ല നടക്കുന്നതെന്ന ആരോപണവും ഉണ്ട്.

കൊച്ചി കോര്‍പ്പറേഷനു പുറമേ തൃക്കാക്കര ആലുവ അങ്കമാലി മുനിസിപ്പാലിറ്റികളിലെയും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലേയും മാലിന്യങ്ങള്‍ ഇപ്പോള്‍ എത്തുന്നത് ബ്രഹ്മപുരത്തെ പ്ലാന്റിലേക്കാണ്. ഇവിടെയെത്തുന്ന മാലിന്യങ്ങള്‍ വേര്‍ത്തിരിക്കുകയോ ശാസ്ത്രീയമായി സംസ്‌ക്കരിക്കയോ ചെയ്യുന്നില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കം അവിടവിടെ കുന്നുകൂടിക്കിടക്കുകയാണ്.

പ്ലാന്റില്‍ നിന്നുള്ള മലിന ജലം ചിറ്റാട്ടുകര, കരിമുകള്‍ ഇരുമ്പനം പ്രദേശങ്ങളിലേക്കാണ് ഒഴുകുന്നത്. പ്ലാന്റിന് സമീപത്തെ കടമ്പയാറും ചിത്രപ്പുഴയും മലിനമാക്കുന്നത് ഇവിടെ നിന്ന് ഒഴുകുന്ന മാലിന്യമാണെന് പ്രദേശ വാസികള്‍ പറയുന്നു. തുച്ഛമായ ലാഭത്തിന് വേണ്ടിയാണ് പ്ലാന്റിന്റെ അശാസ്ത്രീയമായി പ്രവര്‍ത്തനം തുടരുന്നതെന്നും ആരാപോണമുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങളെയും മറ്റു അജൈവമാലിന്യങ്ങളെയും സംസ്‌കരിക്കുന്നതിനായി പ്രത്യേകം പ്ലാന്റുകള്‍ സ്ഥാപിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയുമാണ് വേണ്ടെതെന്നും ഇവര്‍ പറയുന്നു.

TAGS :

Next Story