വേഷം നഷ്ടപ്പെടാന്‍ കാരണം ദിലീപല്ല, വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്; കലാഭവന്‍ ഷാജോണ്‍
വേഷം നഷ്ടപ്പെടാന്‍ കാരണം ദിലീപല്ല, വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്; കലാഭവന്‍ ഷാജോണ്‍
അസത്യങ്ങള്‍ വാര്‍ത്ത ആക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു
വീണുപോയൊരാളെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് ഷാജോണിനെ പുറത്താക്കിയതിന് കാരണം ദിലീപ് ആണെന്ന തരത്തിലുള്ള വാര്‍ത്ത കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ചിത്രത്തില്‍ ആദ്യം വില്ലനായി നിശ്ചയിച്ചിരുന്നത് ഷാജോണിനെയായിരുന്നു. എന്നാല്‍ ദിലീപെത്തിയപ്പോള്‍ ഷാജോണിനെ പോലുള്ള ചെറിയ നടന്‍ തന്റെ വില്ലനായി അഭിനയിച്ചാല്‍ ശരിയാവില്ലെന്നും നടനെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വാര്‍ത്ത. മേക്കപ്പിട്ട് വന്ന ഷാജോണ്‍ ഒടുവില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷൂട്ടിംഗ് സൈറ്റില്‍ പോയതെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇത് ഒരു കുപ്രചരണമാണെന്നും അസത്യങ്ങള്‍ വാര്‍ത്ത ആക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്... പറയാൻ കാരണം, കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു. ഞാൻ കുഞ്ഞിക്കൂനലിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത്.
Adjust Story Font
16