Quantcast

പണം നല്‍കിയിട്ടും ഹീര ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് കൈമാറിയില്ല

MediaOne Logo

Subin

  • Published:

    28 May 2018 1:26 AM GMT

പണം നല്‍കിയിട്ടും ഹീര ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് കൈമാറിയില്ല
X

പണം നല്‍കിയിട്ടും ഹീര ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് കൈമാറിയില്ല

ലോണെടുത്ത് പണം നല്‍കിയവര്‍ ഇപ്പോള്‍ വാടകയ്ക്ക് കഴിയേണ്ട അവസ്ഥയിലാണ്. നല്‍കിയ പണം മറ്റ് പ്രോജക്ടുകളില്‍ നിക്ഷേപിച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പരാതിക്കാര്‍ പറയുന്നത്.

പ്രമുഖ പാര്‍പ്പിട നിര്‍മ്മാണ കമ്പനിയായ ഹീരാ ഗ്രൂപ്പ് ഉപഭോക്താക്കളെ കബളിപ്പിച്ചതായി പരാതി. 2013ല്‍ കോട്ടയത്തെ പാര്‍പ്പിടസമുച്ചയത്തില്‍ അപ്പാര്‍ട്ട്‌മെന്റ് നല്‍കാമെന്ന ധാരണപ്രകാരം പലരില്‍ നിന്നുമായി ഇരുപത് കോടിയോളം രൂപ ഹീര ഗ്രൂപ്പ് സ്വന്തമാക്കി. എന്നാല്‍ ഇന്നേവരെ അപ്പാര്‍ട്ട്‌മെന്റ് വിട്ടുകൊടുക്കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്നാണ് ആരോപണം.

കോട്ടയം കളത്തിപ്പടിയില്‍ നിര്‍മ്മിക്കുന്ന ഹീര ബ്രീസ് ടവര്‍ 2 എന്ന പാര്‍പ്പിട സമുച്ചയത്തില്‍ 40 ലക്ഷം വീതമുള്ള 150 ഫ്‌ലാറ്റുകളാണ് ഉള്ളത്. 2009ല്‍ പദ്ധതി തുടങ്ങിയപ്പോള്‍ തന്നെ 88 ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ പലരും കരാര്‍ ഒപ്പിട്ടും. 2013ല്‍ പണി പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു ഹീര ഗ്രൂപ്പ് നല്‍കിയ ഉറപ്പ്. എന്നാല്‍ 88 പേരില്‍ നിന്നായി 90 ശതമാനം തുക ലഭിച്ചിട്ടും പണിപൂര്‍ത്തിയാക്കി ഫ്‌ളാറ്റുകള്‍ കൈമാറാന്‍ ഹീരാ ഗ്രൂപ്പ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം.

ലോണെടുത്ത് പണം നല്‍കിയവര്‍ ഇപ്പോള്‍ വാടകയ്ക്ക് കഴിയേണ്ട അവസ്ഥയിലാണ്. നല്‍കിയ പണം മറ്റ് പ്രോജക്ടുകളില്‍ നിക്ഷേപിച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പരാതിക്കാര്‍ പറയുന്നത്. വാടക തുക പോലും നല്‍കാതെ റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തുകയാണെന്നും ആരോപണം ഉണ്ട്. അതേസമയം നോട്ട് നിരോധം മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിയാണ് പദ്ധതി വൈകാന്‍ കാരണമായതെന്നാണ് ഹീരാ ഗ്രൂപ്പിന്റെ വിശദീകരണം. ഓണം കഴിഞ്ഞാലുടന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

TAGS :

Next Story