സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതിസന്ധിയാവില്ലെന്ന വിലയിരുത്തലില്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതിസന്ധിയാവില്ലെന്ന വിലയിരുത്തലില്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും
താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്ന വിലയിരുത്തലില്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും. താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ അംഗീകരിക്കുകയും നടപടിയെടുക്കുകയും ചെയ്തതാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും പറയുന്നു.
വളരെ ആകാംക്ഷയോടെയാണ് സോളാര്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കലിനെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നോക്കിയിരുന്നത്. പുറത്തുവരുന്ന വിവരങ്ങളില്‍ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നാണ് നേതാക്കളുടെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസ് വീഴ്ചയുണ്ടായെന്ന നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ടെനി ജോപ്പന്‍, ജിക്കുമോന്‍ എന്നിവരെ പുറത്താക്കിയത് ഉള്‍പ്പെടെ അത് പരിഹരിക്കാനുള്ള നടപടികളായിരുന്നു. ഓഫീസ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകേണ്ടിയിരുന്നു എന്ന കാര്യവും ഉമ്മന്‍ചാണ്ടി തന്നെ നേരത്തെ അംഗീരിച്ചതാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണവും.
ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് തട്ടിപ്പിന് പ്രതികള്‍ ശ്രമിച്ചതെന്ന് സ്ഥാപിക്കുന്ന കണ്ടെത്തലുകള്‍ ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയേയോ പാര്‍ട്ടിയേയോ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന വിവാദത്തില്‍ ഏതെങ്കില്‍ നേതാക്കള്‍ക്കെതിരെ അത്തരം കണ്ടെത്തലുകള്‍ ഉണ്ടെങ്കില്‍ തന്നെ ഭരണവുമായി അത് ബന്ധപ്പെടില്ലെന്നും അവര്‍ പറയുന്നു. കൂടുതല്‍ കൃത്യമായ വിശദാംശങ്ങള്‍ പുറത്തുവന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്‍റും.
Adjust Story Font
16