Quantcast

ജനങ്ങളുടെ ഭീതി മുതലെടുക്കാന്‍ ഗെയിലിന്‍റെ ശ്രമമെന്ന് ആരോപണം

MediaOne Logo

Subin

  • Published:

    28 May 2018 2:11 AM GMT

ജനങ്ങളുടെ ഭീതി മുതലെടുക്കാന്‍ ഗെയിലിന്‍റെ ശ്രമമെന്ന് ആരോപണം
X

ജനങ്ങളുടെ ഭീതി മുതലെടുക്കാന്‍ ഗെയിലിന്‍റെ ശ്രമമെന്ന് ആരോപണം

ഭൂവുടമകളില്‍ നിന്നും രേഖകള്‍ നിര്‍ബന്ധിച്ച് കൈവശപ്പെടുത്താന്‍ ഗെയില്‍ അധികൃതര്‍ ശ്രമിക്കുന്നതായാണ് ആക്ഷേപം...

ഗെയില്‍ വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഭൂവുടമകളില്‍ നിന്നും രേഖകള്‍ നിര്‍ബന്ധിച്ച് കൈവശപ്പെടുത്താന്‍ ഗെയില്‍ അധികൃതര്‍ ശ്രമിക്കുന്നതായി ആക്ഷേപം.പോലീസ് നടപടിയുണ്ടാകാതിരിക്കാന്‍ രേഖകള്‍ ഉടന്‍ കൈമാറണമെന്ന് ഭൂവുടമകളെ കണ്ട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതായാണ് പരാതി. എന്നാല്‍ ഗെയില്‍ അധികൃതര്‍ ഇത് നിഷേധിച്ചു.

മുക്കത്ത് പോലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഭീതിയിലാണ് നാട്ടുകാര്‍.പ്രതികളെ തേടി പോലീസ് വീടുകളില്‍ കയറിയിറങ്ങിയതിനു പിന്നാലെ ഗെയില്‍ അധികൃതരും എത്തുന്നതയാണ് നാട്ടുകാര്‍ പറയുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥരെ തേടിയെത്തുന്ന ഗെയില്‍ ഉദ്യോഗസ്ഥര്‍ അടിയന്തിരമായി രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെടുന്നതായാണ് ആക്ഷേപം. ഇപ്പോള്‍‌ രേഖകള്‍ കൈമാറിയില്ലെങ്കില്‍ പിന്നീട് നഷ്ടപരിഹാരം പോലും ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍‌ പറഞ്ഞതായും നാട്ടുകാര്‍ ആരോപിക്കുന്നു.

പോലീസ് നടപടികളെ തുടര്‍ന്ന് ഭീതിയിലായ നാട്ടുകാരെ ഗെയില്‍ വഞ്ചിക്കുകയാണെന്നാണ് ആരോപണം. കൈവശ സര്‍ട്ടിഫിക്കറ്റ്, നികുതി ശീട്ട്, ആധാരത്തിന്‍റെ പകര്‍പ്പ് തുടങ്ങിയ രേഖകളാണ് ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭൂമിയുടെ ഉടമകള്‍ ഗെയിലിന് കൈമാറേണ്ടത്. സമരത്തിന്‍റെ ഭാഗമായി ഭൂരിഭാഗം ആളുകളും രേഖകള്‍ കൈമാറിയിരുന്നില്ല.പുതിയ സാഹചര്യം മുതലെടുക്കാന്‍ ഗെയില്‍ ശ്രമിക്കുന്നതായാണ് സമരസമിതിയുടെയും ആരോപണം.എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു.

TAGS :

Next Story